Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഓരോ വോട്ടും നിര്‍ണായകം... അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമായി മാറുന്നു; സാമുദായിക നേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകം; മുന്നോക്ക ഏകീകരണമോ പിന്നോക്ക ഏകീകരണമോയെന്ന് കണ്ടറിയാം

21 OCTOBER 2019 09:38 AM IST
മലയാളി വാര്‍ത്ത

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമായി മാറുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്തകാലത്തൊന്നും കാണാത്തവിധം ജാതികേന്ദ്രീത രാഷ്ട്രീയ ചര്‍ച്ചയില്‍ മുഴുകിയാണ് അഞ്ച് മണ്ഡലങ്ങള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

സമദൂരം വിട്ട് എന്‍എസ്എസ് യു ഡി എഫിലേക്കെന്ന് തീരുമാനത്തിലെത്തി. ഇടതാഭിമുഖ്യം തുടരുന്നതായി എസ്എന്‍ഡിപി ഉറക്കെ പ്രഖ്യാപിച്ചു. ബിജെപിയെ തള്ളാതെയാണ് ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞടുപ്പിനെ നേരിടുന്നത് . അഞ്ചില്‍ പോര് ചുറ്റിത്തിരിയുന്നത് സാമുദായിക നിലപാടുകളില്‍ തന്നെയാണ് . വട്ടിയൂര്‍കാവില്‍ ശരിദൂരവും കടന്ന് യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ എന്‍എസ്എസും സിപിഎമ്മും നേര്‍ക്കുനേര്‍ പോരിലായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാലാ തോല്‍വിയില്‍ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് എന്‍എസ്എസ് പിന്തുണ നല്‍കുന്നത് വലിയ ആത്മവിശ്വാസമാണെങ്കിലും അത് വിനയായി മാറുമോ എന്ന സംശയവും യു ഡി എഫിനുണ്ട്. പിന്നാക്ക ഏകീകരണമാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.

എന്‍എസ്എസിനെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ സൗഹൃദം തുടരുന്നത് ഇടതിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു. വിശ്വാസത്തില്‍ പ്രതീക്ഷ വെച്ച ബിജെപിക്ക് എന്‍എസ്എസ് നിലപാടില്‍ അങ്കലാപ്പുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണയാണ് . ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കുള്ള കടന്നുകയറ്റമെന്ന കടമ്പ കടക്കാനാകുമെന്നത് താമരക്കൂട്ടത്തിന് ഭാവിയിലേക്ക് കൂടിയുള്ള വന്‍ പ്രതീക്ഷയാണ് .

കപടഹിന്ദു മാത്രമായിരുന്നില്ല, പൂതനപ്രയോഗവും പുന്നപ്ര വയലാറില്‍ സമരക്കാരെ വെടിവെച്ച പട്ടാളക്കാര്‍ക്ക് വിരുന്ന് നല്‍കിയെന്ന ആരോപണവും നേതാക്കളുടെ വാക് പോരിന് ആയുധങ്ങളായി. വോട്ട് കച്ചവടം, പിന്നെ പാലാരിവട്ടം പാലം ഒടുവില്‍ മാര്‍ക്ക് ദാനം....പോരടിക്കാന്‍ ഓരോ ദിനവും വിഷയങ്ങളേറെയുണ്ടായി. മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍കാവ് വരെയാണ് മത്സരം. അത് കൊണ്ട് തന്നെ വിധി അഞ്ചിടത്തെത് മാത്രമല്ല, കേരളത്തിന്റെ പൊതുചിത്രം. അതാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും.

വട്ടിയൂര്‍കാവില്‍ അവസാന നിമിഷത്തെ പ്രധാന ചര്‍ച്ച യുഡിഎഫിനുള്ള എന്‍എസ്എസ്സിന്റെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് എതിര്‍ഘടകങ്ങളെ മറികടക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു. ത്രികോണപ്പോരില്‍ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ. ശരിദൂരം വിട്ട് കരയോഗങ്ങള്‍ തോറും സമ്മേളനം വിളിച്ച് യുഡിഎഫിനായി എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായ പരസ്യമായ വോട്ടുപിടുത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്ക് കൂട്ടല്‍.

മുമ്പെങ്ങുമില്ലാത്ത പ്രചാരണ ചൂടാണ് കോന്നി മണ്ഡലത്തില്‍ കണ്ടത്. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുറപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഡിഎ നീങ്ങിയതാണ് ഒടുവിലത്തെ കൗതുകം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ അങ്കമാലി രൂപതയില്‍ നിന്നുള്ള വൈദികനെ തന്നെ എന്‍ഡിഎ രംഗത്തിറക്കി. വിഘടിച്ച് പോകാനിടയുള്ള വോട്ടുകള്‍ പരമാവധി അനുകൂലമാക്കാന്‍ ഊര്‍ജിത പരിശ്രമത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.

അരൂരില്‍ പോരാട്ടം ഉച്ഛസ്ഥായിയിലാണ്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. മുന്‍ എംഎല്‍എ, എ.എം.ആരിഫിനെ മുന്നില്‍ നിര്‍ത്തുകയാണ് ഇടത്പക്ഷം വോട്ടുപിടിച്ചത് . ബിഡിജെഎസ് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രതീക്ഷ.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് ഇടതിന്റെ കണക്കുകൂട്ടല്‍. പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ഇടതുമുന്നണി ഉയര്‍ത്തിയത്.

മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീര്‍ണമായ ഈ രാഷ്ട്രീയസമവാക്യവും ഒപ്പം ശക്തമായ ത്രികോണമത്സരവും ചേരുമ്പോള്‍ അപ്രവചനീയമാണ് മഞ്ചേശ്വരത്തെ ഫലം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends