Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

വട്ടിയൂര്‍ക്കാവില്‍ ആകെ വോട്ട് 1.23,804. പോളിംഗ് ശതമാനം 62.66, കവടിയാറില്‍ കുറഞ്ഞ പോളിംഗ്, മണലയത്ത് ഉയര്‍ന്ന പോളിംഗ്

22 OCTOBER 2019 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. 62.66 ശതമാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുത്താതെയാണിത്. മണലയം സെന്റ് ആന്റണീസ് പള്ളി ഹാളിലെ 51ാം നമ്പര്‍ പോളിങ് സ്‌റ്റേഷനിലാണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 78.11 ആണ് ഇവിടുത്തെ പോളിങ് ശതമാനം. പേരൂര്‍ക്കട പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30ാം നമ്പര്‍ ബൂത്തില്‍ 77.21 ശതമാനവും കൊടുങ്ങാനൂര്‍ ബി.വി.എച്ച്.എസ്.എസിലെ 67ാം നമ്പര്‍ ബൂത്തില്‍ 75.66 ശതമാനവും പോളിങ് രേഖപ്പെടുത്തി.

കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 135ാം നമ്പര്‍ ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്. 45.2 ശതമാനം വോട്ടര്‍മാര്‍ മാത്രമേ ഇവിടെ വോട്ട് ചെയ്തുള്ളൂ. ജവഹര്‍നഗര്‍ എല്‍.പി. സ്‌കൂളിലെ 85ാം നമ്പര്‍ ബൂത്തില്‍ 47.9 ശതമാനവും കുന്നുകുഴി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ 165ാം ബൂത്തില്‍ 49.68 ശതമാനവും സമ്മതിദായര്‍ വോട്ട് ചെയ്തു. ഈ മൂന്നു ബൂത്തുകള്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തുകളിലും 50 ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ 51ാം ബൂത്ത് അടക്കം 26 പോളിങ് സ്‌റ്റേഷനുകളില്‍ 70 ശതമാനത്തിലേറെ പോളിങ് നടന്നു.

1,97,570 വോട്ടര്‍മാരാണ് വട്ടിയൂര്‍ക്കാവില്‍ ആകെയുള്ളത്. പോള്‍ ചെയ്ത 1,23,804 പേരില്‍ 61,209 പേര്‍ പുരുഷന്മാരും 62,594 പേര്‍ സ്ത്രീകളുമാണ്. ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറും. മണ്ഡലത്തിലെ പുരുഷ വോട്ടര്‍മാരില്‍ 64.89 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീ വോട്ടര്‍മാരില്‍ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തോടു ചേര്‍ന്നുള്ള അതിസുരക്ഷാ മുറികളില്‍ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണു യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളില്‍നിന്നുമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പൊലീസ് അകമ്പടിയോടെ ഇന്നലെ രാത്രിയോടെ ഇവിടേയ്ക്ക് എത്തിച്ചു സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഒബ്‌സര്‍വറുടേയും സാന്നിധ്യത്തില്‍ ഇവ സ്‌ട്രോങ് റൂമില്‍വച്ചു പൂട്ടി സീല്‍ ചെയ്തു.

ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക നിരയായാണ് സ്‌ട്രോങ് റൂമുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനമായ നാളെ രാവിലെ എട്ടു മണിയോടെ സ്‌ട്രോങ് റൂമുകള്‍ തുറക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്. തുടര്‍ന്ന് കൗണ്ടിങ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ള ടേബിളുകളിലേക്ക് ബൂത്ത് അടിസ്ഥാനത്തില്‍ത്തന്നെ യന്ത്രങ്ങള്‍ മാറ്റും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (13 minutes ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (31 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (46 minutes ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (59 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (8 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (8 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (9 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (9 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (9 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (9 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (10 hours ago)

Malayali Vartha Recommends