Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഗതാഗത നിയമലംഘന തുകയിൽ മാറ്റം;ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി; പുതുക്കിയ തുക ഇങ്ങനെ...

23 OCTOBER 2019 05:23 PM IST
മലയാളി വാര്‍ത്ത

ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തിനുള്ള പിഴ 1000ൽ നിന്ന് 500 രൂപയാക്കി. അതേസമയം, മദ്യപിച്ചു വാഹനമോടിക്കലിനു പിഴ 10000 രൂപയായി തുടരും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 രൂപയും സാമൂഹ്യ സേവവുമാണ് പിഴയായി ചുമത്തുക. അമിതവേഗത്തിന് പിഴ 1500 ആയിരിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ 3000 ആകും. അമിത ഭാരം കയറ്റിയാൽ പിഴ 20,000 ത്തിൽ നിന്ന് 10,000 ആക്കി. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല. പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിൽ വ്യാപക എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കാമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിലപാട് എടുത്തിരുന്നു

പുതിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിഴത്തുക നിശ്ചയിക്കുന്നത് കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രഉപരിതല ഗതാഗത മന്ത്രി പറഞ്ഞിരുന്നു. രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്ക്‌ നിശ്ചയിക്കാമെന്ന്‌ കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ്‌ പുറത്തിറങ്ങിയിരുന്നില്ല . .

ഗതാഗത ലംഘനങ്ങൾക്ക്‌ പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ്‌ കേന്ദ്രം നിയമം ഭേദഗതി ചെയ്‌തത്‌. എന്നാൽ വർധിപ്പിച്ച തുക 40–-60 ശതമാനം കുറയ്‌ക്കാനായിരുന്നു സംസ്ഥാനം ആലോചിച്ചിരുന്നത് . മദ്യപിച്ച്‌ വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നായിരുന്നു ആലോചന . ഡ്രൈവിങ്‌ ലൈസൻസ്‌ കാലാവധി തീർന്ന്‌ ഒരു ദിവസം കഴിഞ്ഞ്‌ പിടിക്കപ്പെട്ടാൽ 10,00 രൂപ ഈടാക്കാനാണ്‌ കേന്ദ്രനിയമം നിർദേശിക്കുന്നത്‌. ലൈസൻസ്‌ ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ്‌ വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ്‌ വന്നേക്കും. പ്രവാസികൾക്ക്‌ വൻ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനായിരുന്നു സർക്കാർ ആലോചന.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (5 minutes ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (10 minutes ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (15 minutes ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (33 minutes ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (43 minutes ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (57 minutes ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (1 hour ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (1 hour ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (1 hour ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (8 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (9 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends