പോലീസ് പിടിയിലായ ഇരുപത്തിയൊന്നുകാരന്റെ മോഷണ പരമ്പര കേട്ട് പോലീസ് ഞെട്ടി
വൈപ്പിന്‍ പറവൂര്‍ മേഖലയില്‍ നിന്നായി 15-ഓളം ബൈക്കുകള്‍ മോഷ്ടിച്ചതായി ഞാറക്കല്‍ പോലീസ് പട്രോളിംഗിനിടെ പിടികൂടിയ ബൈക്ക് മോഷ്ടാവ് എടവനക്കാട് മുരിപ്പാടം പണ്ടാരപ്പറമ്പില്‍ ഹരീഷ് പോലീസിനോട് സമ്മതിച്ചു. 21-കാരനെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകള്‍ പലതും പൊളിച്ചു വില്പന നടത്തിയതായി അറിഞ്ഞതിനാല്‍ മുഴുവന്‍ കേസുകളും തെളിയുമെന്ന പ്രതീക്ഷ പോലീസിനില്ല. എടവനക്കാട് അണിയല് പടിഞ്ഞാറു വശത്തുനിന്നും മോഷ്ടിച്ചെടുത്ത ബൈക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ നായരമ്പലം ഭാഗത്തുകൂടെ പ്രതി തള്ളിക്കൊണ്ട് പോകുന്നത് പട്രോളിംഗ് സംഘം കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്.
ചെറായി അല്ലപ്പറമ്പില്‍ സുകുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. ഇതാകട്ടെ സുകുവിന്റെ എടവനക്കാട് അണിയിലുള്ള സുഹൃത്തിന്റെ മകനായ രാഹുല്‍ എന്ന യുവാവിനു ഉപയോഗിക്കാന്‍ നല്കിയതായിരുന്നു. രാഹുലിന്റെ വീട്ടു വളപ്പിനടുത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രിമോഷ്ടിച്ചെടുത്തശേഷം താക്കോല്‍ ഇല്ലാത്തതിനാല്‍ തള്ളികൊണ്ടു വരുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. എസ്ഐമാരായ ജോണ്സണ്, ഭഗവല്‍ ദാസ്, എസ്സിപിഒ ഷാഹിര്‍, സിപിഒ മിറാഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha