കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും ഇന്നലെയും അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു... ഷാജുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മൊഴി ജോളി നിരന്തരം നല്‍കിയിട്ടും ഷാജുവിനെ കുരുക്കാനാവാതെ പോലീസ്...

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും ബുധനാഴ്ചയും അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ടത് പ്രകാരം വടകര തീരദേശ പൊലീസ് സ്‌റ്റേഷനില്‍ രാവിലെ ഏഴു മണിയോടെയെത്തിയ ഷാജുവിനെയും പിതാവിനെയും വൈകീട്ട് മൂന്നിനാണ് വിട്ടത്. തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഷാജുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മൊഴി ജോളി നിരന്തരം നല്‍കിയിട്ടും കുരുക്കൊരുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനകം നാലുതവണ ഷാജുവിനെ ചോദ്യം ചെയ്തു കഴിഞ്ഞു.
ഇതിനുപുറമെ, അന്വേഷണസംഘം കൂടത്തായിയിലെ വീട്ടിലെത്തിയും മൊഴി രേഖപ്പെടുത്തിയിരുന്നു. നടന്ന ആറു കൊലപാതകത്തെക്കുറിച്ചും ഷാജുവിനറിയാമെന്നാണ് ജോളി നേരത്തെ തന്നെ, മൊഴിനല്‍കിയത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞും കൊല്ലപ്പെട്ടത് ഷാജുവിന്റെ അറിവോടെയാണെന്ന മൊഴി ജോളി ആവര്‍ത്തിക്കുകയാണ്. എന്നാലിത് അംഗീകരിക്കാന്‍ ഷാജു കൂട്ടാക്കിയില്ല. ജോളി ബോധപൂര്‍വം പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഷാജുവിന്റെ മൊഴി. ജോളിയുടെ വ്യക്തിജീവിതത്തില്‍ ഇടപെടാതിരുന്നതിനാല്‍ മറ്റുകാര്യങ്ങളൊന്നും അറിയില്ലെന്നാണ് ഷാജുവിന്റെ നിലപാടെന്നറിയുന്നു.
ജോളി പൂര്‍ണമായും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെങ്കിലും മുന്‍മൊഴികള്‍ പലതും ഓര്‍മയില്ലെന്ന് പറയുന്നത് അന്വേഷണസംഘത്തെ കുഴക്കുകയാണ്. വരും ദിവസങ്ങളില്‍ നടക്കുന്ന തെളിവെടുപ്പുകള്‍ക്കുള്‍പ്പെടെ സഹായകരമായ വിവരങ്ങളാണ് ജോളിയില്‍നിന്ന് അന്വേഷണ സംഘം തേടുന്നത്.
https://www.facebook.com/Malayalivartha






















