Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

വോട്ടെണ്ണല്‍ തുടങ്ങി... കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി; ഫലസൂചനകള്‍ ഉടന്‍; കോന്നിയിയിലും വട്ടിയൂര്‍ക്കാവിലും വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും; ഓരോ ഫലവും നിര്‍ണായകമാകും

24 OCTOBER 2019 08:05 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. അതേസമയം ആകാക്ഷയോടെയാണ് മുന്നണികള്‍. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകള്‍ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക.

വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്‌മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്‌കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവി പാറ്റ് മെഷീനുകള്‍ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.


വട്ടിയൂര്‍ക്കാവും കോന്നിയുമാണ് ഏറെ ശ്രദ്ധേയ മണ്ഡലം. മേയര്‍ വികെ പ്രശാന്ത്, കെ. മോഹന്‍കുമാര്‍, എസ് സുരേഷ് എന്നിവര്‍ മത്സരിക്കുമ്പോള്‍ മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷയാണ്.


യുഡിഎഫ് കുത്തകയായ കോന്നിയില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വിജയപ്രതീക്ഷയുള്ള മഞ്ചേശ്വരത്ത് നില്‍ക്കാതെ കോന്നിയില്‍ നില്‍ക്കാന്‍ വണ്ടി കയറിയതും ത്രികോണ മത്സരം തന്നെയായിരിക്കും കോന്നി നിയോജക മണ്ഡലത്തില്‍ നടക്കുക എന്ന പ്രതീക്ഷ തന്നെയാണ് നല്‍കുന്നത്. മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് കോന്നി.

2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആര്‍ സനല്‍കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അടൂര്‍ പ്രകാശഅ നാലാം വിജയം നേടിയിരുന്നത്. 2016ല്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തില്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748 ആയിരുന്നു. പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നെത്തിയത്.

വോട്ടു കണക്കുകളില്‍ തികഞ്ഞ ബോധ്യത്തോടെയായിരുന്നു യുഡിഎഫും എല്‍ഡിഎഫും ഇത്തവണ കരുനീക്കം നടത്തിയത്. ജില്ലയില്‍ കോണ്‍ഗ്രസിനെ നയിച്ചു തഴക്കമുള്ള പി മോഹന്‍രാജിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗണ്‍സിലറായും 23 വര്‍ഷത്തെ അനുഭവപരിചയമുണ്ട് പി മോഹന്‍ രാജിന്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഡിവൈഎഫ്‌ഐ നേതാവായ കെയു ജനീഷാണ്. 2010ല്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിട്ടുമുണ്ട് ജനീഷ്. ഇടത് ക്യാമ്ബ് വിജയ പ്രതീക്ഷയില്‍ തന്നെയാണ്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയത്. കെ സുരേന്ദ്രനും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കോന്നിയില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയാണ് ഇത്തവണ കണ്ടത്. മുന്‍പെങ്ങുമില്ലാത്തവണ്ണം ജാതി രാഷ്ട്രീയം മണ്ഡലത്തില്‍ പ്രചാരണായുധമായിരുന്നു. യുഡിഎഫും എന്‍ഡിഎയും ശബരിമല പ്രചാരണായുധമാക്കിയപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിനും ശബരിമല വിഷയം എടുത്തിടാതെ തരമില്ലെന്നായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (6 minutes ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (8 minutes ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (26 minutes ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (36 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (40 minutes ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (1 hour ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (1 hour ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (1 hour ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (2 hours ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (2 hours ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (2 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (3 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends