Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ആദ്യഫല സൂചനകള്‍ വി.കെ. പ്രശാന്തിന് അനുകൂലം... വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന് വിജയിക്കുമെന്ന് വികെ പ്രശാന്ത്, മോഹന്‍കുമാറും സുരേഷും പ്രതീക്ഷയില്‍

24 OCTOBER 2019 08:26 AM IST
മലയാളി വാര്‍ത്ത

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. വോട്ടെണ്ണല്‍ തുടരവെ വട്ടിയൂര്‍ക്കാവില്‍ ആദ്യ ഫലസൂചനകള്‍ പ്രശാന്തിന് അനുകൂലമാണ് 55 വോട്ടിന് പ്രശാന്ത് മുന്നിലാണ്.

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് പ്രതികരിച്ചു. എന്‍എസ്എസിലെ യുവാക്കള്‍ പിന്തുണച്ചെന്നും പ്രശാന്ത് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറും ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷും ആത്മവിശ്വാസത്തിലാണ്..

വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാള്‍ 7.17 ശതമാനം കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. ഇക്കുറി പോളിംഗിലുണ്ടായ കുറവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടായിരുന്നു.
ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വര്‍ഷം വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വര്‍ഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂര്‍ക്കാവ്.

വട്ടിയൂര്‍ക്കാവായി മാറുന്നതിന് മുന്‍പ് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവില്‍ വന്ന 1977ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രന്‍ നായരാണ് വിജയിച്ചത്. തുടര്‍ന്ന് 1980, 1987, 1991,1996, 2000 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാല്‍ 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ ചിത്രം മാറി.

തിരുവനന്തപുരം നോര്‍ത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉളളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച് പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയര്‍ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ കളത്തിലിറക്കിയത്. നായര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ സാമുദായിക സാഹചര്യം പരിഗണിക്കാതെയായിരുന്നു സിപിഎമ്മിന്റെ നീക്കം. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രിയങ്കരനായി മാറിയ മേയര്‍ ബ്രോയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎമ്മിന്റെ ആയുധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (6 minutes ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (8 minutes ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (26 minutes ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (36 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (40 minutes ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (1 hour ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (1 hour ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (1 hour ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (2 hours ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (2 hours ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (2 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (3 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends