Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് വിജയ പ്രതീക്ഷ... എല്‍ഡിഎഫിന്റേയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ മുന്നേറുന്നു... രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍

24 OCTOBER 2019 09:04 AM IST
മലയാളി വാര്‍ത്ത

മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. 830 വോട്ടുകള്‍ക്കാണ് കമറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നത് .അതേസമയം രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറാണ്. മൂന്നാം സ്ഥാനത്ത് സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ആണ്. മഞ്ചേശ്വരത്ത് ചിലയിടത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനവും തുടങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ബിജെപിയെ കൂടി അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മണ്ഡലമാണ്.

അടുത്ത കാലത്തായി മണ്ഡലത്തില്‍ പ്രധാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഏറ്റവും കടുപ്പമേറിയ മത്സരമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. സുരേന്ദ്രന്‍ പിന്നീട് തിരഞ്ഞെടുപ്പിലെ കൃത്രിമം കാണിച്ച് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം, വോര്‍ക്കാടി മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്ബള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം. 1967 വരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിമാരാണ് മഞ്ചേശ്വരത്തില്‍ നിന്ന് നിയമസഭയിലെത്തിയത്. 1977ല്‍ സിപിഐയുടെ എം രാമപ്പ വിയിച്ചതോടെയാണ് ഇടതിന് മണ്ഡലത്തില്‍ ആധിപത്യം ലഭിച്ചത്.

1980, 1982 വര്‍ഷങ്ങളില്‍ ഈ മണ്ഡലം സിപിഐ നിലനിര്‍ത്തി. ചെര്‍ക്കളം അബ്ദുള്ളയിലൂടെ പിന്നീട് ഇത് മുസ്ലീം ലീഗിന്റെ കോട്ടയായി മാറുകയായിരുന്നു. 1987, 1991, 1996, 2001, വര്‍ഷങ്ങളില്‍ അദ്ദേഹം ഇവിടെ നിന്ന് നിയമസഭയിലെത്തി. സിഎച്ച് കുഞ്ഞമ്ബുവിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും പിന്നീട് ഇത് യുഡിഎഫ് തന്നെ സ്വന്തമാക്കി. നിലവില്‍ യുഡിഎഫിനാണ് മണ്ഡലത്തില്‍ ഏറ്റവും ശക്തിയുള്ളത്. സുരേന്ദ്രന്‍ മത്സരിക്കാത്തത് ബിജെപിയെ ബാധിക്കുമോ എന്നും ഉറപ്പില്ല.

ഇത്തവണ ശബരിമല വിഷയമൊക്കെ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. അഭിപ്രായ സര്‍വേകളില്‍ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദീന്‍ 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.

മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends