Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോന്നിയില്‍ ആദ്യ മണിക്കൂറില്‍ യു.ഡി.എഫ് മുന്നേറുന്നു, കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് അടൂര്‍പ്രകാശ് എം.എല്‍.എയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറന്നെന്നാണ് സൂചന

24 OCTOBER 2019 09:04 AM IST
മലയാളി വാര്‍ത്ത

കോന്നിയില്‍ ആദ്യ മണിക്കൂറില്‍ യു.ഡി.എഫ് മുന്നേറുന്നു. കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് അടൂര്‍പ്രകാശ് എം.എല്‍.എയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറന്നെന്നാണ് സൂചന. നല്ല ശതമാനം വോട്ടുകള്‍ക്കാണ് പി. മോഹന്‍രാജ് തുടക്കത്തില്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോന്നിയില്‍ കെ.സുരേന്ദ്രന്‍ മുന്നാം സ്ഥാനത്തേക്ക് പോയി. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണയും ബി.ജെ.പി വോട്ട് തേടിയത്. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥി ജിനേഷ് കുമാറിന് പ്രചരണത്തിന്റെ തുടക്കത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായിരുന്നില്ല. പ്രാദേശികമായി സി.പി.എമ്മില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതായിരുന്നു കാരണം.

ഡി.സി.സി ജനറല്‍ സെക്രട്ടറിയായ പി.മോഹന്‍രാജ് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥിയായത്. അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തന്റെ പിന്‍ഗാമായിയ റോബിന്‍പീറ്ററെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം കെ.പി.സി.സി യോട് ആവശ്യപ്പെട്ടെങ്കിലും ഡി.സി.സി എതിര്‍പ്പുമായി രംഗത്തെത്തി. സമുദായ സമവാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെടുകയും അടൂര്‍പ്രകാശിനെ പരസ്യമായി തള്ളുകയും ചെയ്തു. അതോടെ മണ്ഡലത്തിലെ നിര്‍ണായക വോട്ട് ബാങ്കായ എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയായിരുന്നു. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായില്ല. അവസാനം നേതൃത്വം ഇടപെട്ടപ്പോഴാണ് വഴങ്ങിയത്. അവസാന റൗണ്ട് പ്രചരണത്തില്‍ പങ്കെടുക്കാതെ അടൂര്‍പ്രകാശ് ഡല്‍ഹിക്ക് പറന്നതും വിവാദമായിരുന്നു.

കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു എല്‍ഡിഫ്. അത് എത്രത്തോളം ഫലപ്രദമായെന്ന് ആദ്യ മണിക്കൂറില്‍ പറയാനാകില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന് 46,946 വോട്ട് കിട്ടി. അതായത് 32.47 ശതമാനം വോട്ട്. 2014ല്‍ ഇതേ സ്ഥാനത്ത് 18,222 വോട്ടേ ലഭിച്ചിരുന്നുള്ളൂ. ബി.ജെ.പിക്ക് എല്‍.ഡി.എഫുമായി 0.3% വോട്ടിന്റെ വ്യത്യാസമേ മണ്ഡലത്തില്‍ ഇപ്പോഴുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചുള്ള കണക്കാണിത്. അതിനാല്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

ശബരിമല സമരത്തില്‍ സുരേന്ദ്രന്‍ ഇടപെട്ടതോടെയാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. പത്തനംതിട്ട ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മുമ്പായിരുന്നു അത്. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ ഫല്‍ക്‌സുകള്‍ നിറഞ്ഞതോടെ നേതൃത്വം അദ്ദേഹത്തെ കളത്തിലിറക്കുകയായിരുന്നു. രണ്ട് ലക്ഷത്തി 97,000 വോട്ടാണ് അദ്ദേഹം നേടിയത്. അത് ബി.ജെ.പിയുടെ, മണ്ഡലത്തിലെ റെക്കോഡ് വോട്ടാണ്. മൂന്നാംസ്ഥാനത്തേക്ക് പോയെങ്കിലും വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ദ്ധന ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അതും കോന്നി മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ സാനിധ്യവും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ആര്‍.എസ്.എസ് കണക്ക് കൂട്ടിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends