യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക, കോന്നിയില്‍ കാര്യങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടം!! വട്ടിയൂര്‍കാവില്‍ പി പ്രശാന്തിന്റെ ലീഡിൽ യുഡിഎഫിന്റെ കണ്ണു തള്ളുന്നു; കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

വട്ടിയൂര്‍കാവില്‍ യുഡിഎഫിന്റെ കണ്ണു തള്ളിച്ചാണ് പി പ്രശാന്ത് മുന്നിലെത്തിയത്. കഴിഞ്ഞതവണ കെ മുരളീധരന്‍ ജയിക്കുകയും കുമ്മനം രാജശേഖരന്‍ രണ്ടാമതും എത്തിയ മണ്ഡലത്തില്‍ ആദ്യ റൗണ്ടില്‍ പ്രശാന്ത് ലീഡ് നില ഉയര്‍ത്തുന്നതാണ് ആശങ്കയാകുന്നത്. എറണാകുളത്തും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് അനുകൂല ബൂത്തുകള്‍ എണ്ണിത്തീരുമ്ബോഴാണ് യുഡിഎഫിന് വലിയ തിരിച്ചടി കിട്ടിയിരിക്കുന്നത്. കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലൂം യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക.
യുഡിഎഫ് പ്രതീക്ഷ വെച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും കാര്യമായ പ്രതീക്ഷ കിട്ടാത്തതാണ് പ്രശ്നമാകുന്നത്. കോന്നിയില്‍ കാര്യങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതും ആശങ്ക ഉളവാക്കുന്നു. എറണാകുളത്തും വട്ടിയൂര്‍കാവിലും ആദ്യ റൗണ്ട് എണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ വന്‍തോതില്‍ വോട്ടു കുറഞ്ഞതാണ് ആശങ്ക ഉയരുന്നത്. കഴിഞ്ഞ തവണ ഹൈബി ഈഡന്‍ മത്സരിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ ആയിരക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ സ്ഥലത്ത് മഴയും പോളിംഗ് ശതമാനം കുറവും യുഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നിലാണെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയിട്ടില്ല. മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ തെറ്റിക്കുന്നില്ല. രണ്ടു റൗണ്ട് എണ്ണിത്തീരുമ്ബോള്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ ലീഡ് തുടരുകയാണ്. രണ്ടാം റൗണ്ടിലേക്ക് ഇവിടെ വോട്ടെണ്ണല്‍ നീങ്ങുമ്ബോള്‍ ബിജെപിയുടെ രവീശതന്ത്രിയാണ് രണ്ടാമത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്. കോന്നിയില്‍ കാര്യങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ജനീഷ്കുമാറിനും മോഹന്‍രാജിനും ലീഡ് മാറി മറിയുകയാണ്. ബിജെപി ഏറെ പ്രതീക്ഷ വെച്ച മണ്ഡലത്തില്‍ പക്ഷേ സുരേന്ദ്രന്‍ മൂന്നാമതാണ്. ആദ്യ റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുന്നിലെത്തിച്ച മണ്ഡലത്തില്‍ രണ്ടാം റൗണ്ട് കഴിയുമ്ബോള്‍ ജനീഷ്കുമാര്‍ മുന്നിലേക്ക് വരികയാണ്. അതേസമയം അരൂരില്‍ എല്‍ഡിഎഫിനെ ഞെട്ടിക്കാന്‍ യുഡിഎഫിനായിട്ടുണ്ട്. എല്‍ഡിഎഫിന്റെ സീറ്റായി കരുതുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ഏറെ മുന്നിലേക്ക് പോകുകയാണ്.
https://www.facebook.com/Malayalivartha






















