Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുകൂട്ടം വൈദികര്‍ക്കും ഏറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം

24 OCTOBER 2019 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...

സ്വന്തം സമുദായത്തിലെ പട്ടിണിപ്പാവങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് സമുദായത്തെ ശക്തിപ്പെടുത്തേണ്ടതിന് പകരം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുകൂട്ടം വൈദികര്‍ക്കും ഏറ്റ തിരിച്ചടിയാണ് വട്ടിയൂര്‍്കാവ്, അരൂര്‍,കോന്നി ഉപതെരഞ്ഞെടുപ്പ് ഫലം. ജാതി സംഘടനകള്‍ എപ്പോഴൊക്കെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം വലിയ തിരിച്ചടിയാണ് കേരളജനത നല്‍കിയിട്ടുള്ളത്.

എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ മരണ ശേഷം , 1973ല്‍ രൂപീകരിച്ച എന്‍.ഡി.പിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പിയും ധീവര സഭയുടെ ഡി.എം.പിയും യു.ഡി.എഫിന്റെ ഘടകക്ഷിയായിരുന്നു. ഇവരെല്ലാം എതിര്‍ ചേരിയിലുണ്ടായിട്ടും അവരെയെല്ലാം തോല്‍പ്പിച്ചാണ് 1988ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായത്. പലപ്പോഴും ജാതി സംഘനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സി.പി.എം മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്തിയെ നിര്‍ത്താന്‍ സി.പി.എം തയ്യാറായില്ല. എങ്കിലും അവരെ പിന്തുണയ്ക്കാന്‍ യോഗം തയ്യാറായി. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും തയ്യാറായില്ല. സി.പി.എം ആകട്ടെ മനു സി.പുളിക്കല്‍ എന്ന യുവനേതാവിനെ കളത്തിലിറക്കി. എതിര്‍ ചേരിയില്‍ രണ്ട് ഈഴവ സ്ഥാനാര്‍ത്ഥികളെ കണ്ട് യു.ഡി.എഫ് മറ്റൊരു ജാതി കാര്‍ഡ് ഇറക്കി. ഈഴവ വോട്ടുകള്‍ വിഭജിക്കുകയും മുസ്്‌ലിംവോട്ടുകള്‍ സമാഹരിക്കുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് ഷാനിമോള്‍ മത്സരിക്കുന്നത്.

ഈഴവ വോട്ട് ബാങ്കുള്ള അരൂരില്‍ പക്ഷെ, കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ കയ്യില്‍ നിന്നില്ല. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റ് യു.ഡി.എഫിലെ ഷാനിമോള്‍ ഉസ്മാന് വിജയിക്കാനായത്. എസ്.എന്‍.ഡി.പിയേയും മുസ്്‌ലിം സംഘടനകളേയും പ്രിണിപ്പിക്കാന്‍ ചെങ്കൊടി മഞ്ഞയും പച്ചയുമാക്കി , അതില്‍ അരിവാള്‍ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത് റാലികള്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ യുവജന സംഘടനകള്‍ക്ക് കിട്ടിയ വലിയ പ്രഹരം കൂടിയാണ് അരൂരിലെ യു.ഡി.എഫ് വിജയം. അതുപോലെ കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഓര്‍ത്തഡോക്‌സ് സഭ ബി.ജെ.പിക്ക് പിന്തുണയുമായി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കോതമംഗലത്ത് നിന്നുള്ള പാതിരിമാര്‍ കോന്നിയില്‍ ക്യാമ്പ് ചെയ്താണ് സുരേന്ദ്രന് വേണ്ടി വോട്ട് പിടിച്ചത്. വട്ടിയൂര്‍ക്കാവില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രയര്‍ഗ്രൂപ്പ് ബി.ജെ.പിയുടെ സുരേഷിനൊപ്പമായിരുന്നു. ഇവകാംഗങ്ങളായ 11,000 പേരുടെ വോട്ട് എന്‍.ഡി.എയ്ക്ക് നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം ജനം തള്ളിക്കളയുന്ന കാഴ്ചയാണ് കണ്ടത്. അതോടൊപ്പം എന്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യു.ഡി.എഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്.

എല്ലാത്തവണയും ബി.ജെ.പി നേരിയ വ്യത്യാസത്തില്‍ തോറ്റിരുന്ന മഞ്ചേശ്വരത്ത് ഇത്തവണ ഹൈന്ദവ ആചാരം സംരക്ഷിക്കാനിറങ്ങിയ സി.പി.എമ്മിലെ ശങ്കര്‍റേയ്ക്കും അടിപതറി. അവിടെ യു.ഡി.എഫിന്റെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ഏകപക്ഷീയമായ വിജയമാണ് നേടിയത്. മതവും ജാതിയും പറഞ്ഞും അവരെ പ്രീണിപ്പിച്ചും തള്ളിയുമാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത്. എന്നാല്‍ ജാതിയും മതവും രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന മുന്നറിയിപ്പാണ് കേരളജനത വീണ്ടും നല്‍കിയത്. അതിന് കളമൊരുക്കിയത് രാഷ്ട്രീയ പാര്‍ട്ടികളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന സംഘടനകളുമാണ്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത സമുദായിക സംഘനകള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ തോല്‍പ്പാക്കാന്‍ അവര്‍ അഹോരാത്രം പണിയെടുത്തു. അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ അത് മതേതര സമൂഹത്തിന്റെ വിജയവുമായി.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (13 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (15 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (25 minutes ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (57 minutes ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (1 hour ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (1 hour ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (1 hour ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (1 hour ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (1 hour ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...  (2 hours ago)

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (2 hours ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends