വട്ടിയൂർക്കാവിൻറെ ശരിദൂരം വി കെ പ്രശാന്ത് തകർപ്പൻ ജയത്തോടെ വട്ടിയൂർക്കാവിൻറെ ജനമനസ്സുകളിലുടെ! ഇനി എം എൽ എ ബ്രോ...

വട്ടിയൂർക്കാവിൽ എൽ ഡി എഫിന്റെ വിജയത്തിന് മധുരപ്രതികാരത്തിന്റെ തിളക്കം കൂടി ഉണ്ട്. മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമത്തേയ്ക്കുള്ള കുതിപ്പ് അത് പല മത‐സാമുദായിക ശക്തികളും ഒന്നിച്ചെതിർത്തിട്ടും എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് 14251 വോട്ടുകൾക്ക് വിജയിച്ചു എങ്കിൽ ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് ഇടം നേടാൻ കഴിഞ്ഞത്തിന്റെ തെളിവ് തന്നെയാണ്. വട്ടിയൂർക്കാവ് നിവാസികൾക്ക് മേയർ ബ്രോ ഇനി എം എൽ എ ബ്രോ ആണ് .
ഇടത് ക്യാമ്പിൽ ആരും തന്നെ ഒരുപക്ഷെ 14251 ന്റെ ഭൂരിപക്ഷം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല,ലീഡ് നില ഓരോഘടങ്ങളിലും ഉയർന്നു തന്നെ ഇരിന്നു .അത് പിന്നീട് മറ്റ് മുന്നണികളുടെ വലിയ സ്വപ്നങ്ങൾക്ക് മങ്ങൽ ഏല്പിച്ചു . ആകെ 169 ബൂത്തുകളിലെ 140 ബൂത്തുകളിൽ നിന്നുള്ള വോട്ടെണ്ണിയപ്പോൾ 46067 വോട്ടാണ് വികെ പ്രശാന്തിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാറിന് 33720 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി അഡ്വ എസ് സുരേഷിന് ആകെ 24490 വോട്ട് മാത്രമാണ് ലഭിച്ചത്. അങ്ങനെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇക്കുറി മേയർ ബ്രോയിലൂടെ ഒന്നാം സ്ഥാനത്തേക്ക് വൻകുതിപ്പ് നടത്തി.
വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ പിന്നിലാകപെടുമെന്ന് തന്നെയാണ് പ്രചാരണഘട്ടങ്ങളിൽ യു ഡി എഫും ബിജെപിയും ഒക്കെ പ്രതീക്ഷപുലർത്തിയത്. സമുദായസംഘടനകളടക്കം യുഡിഎഫിന് പരസ്യമായി വോട്ട് ചോദിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എന്നതാണ് യുഡിഫിനെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ തോന്നിപ്പിച്ചത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാമത് എത്തിയ മണ്ഡലം ഈ ഒരു കുറഞ്ഞ കാലയളവിൽ ഇത്രയധികം മാറി ചിന്തിക്കുമെന്ന് ഒരുപക്ഷെ അവരും കരുതിക്കാണില്ല .അവിടെയാണ് വി കെ പ്രശാന്ത് തന്റെ ട്രേഡ് മാർക്ക് പുഞ്ചിരിയുമായി ചെങ്കൊടി പാറിച്ച് അങ്ങനെ നിറഞ്ഞു നില്കുന്നത്.
https://www.facebook.com/Malayalivartha






















