Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ വെട്ടിലായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എൻ എൻ എസ്സും...കോന്നിയിലും വട്ടിയൂര്‍കാവിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ അമ്പേ പരാജയപ്പെട്ടതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉത്തരം മുട്ടിയ അവസ്ഥയിലാണ്....

24 OCTOBER 2019 01:25 PM IST
മലയാളി വാര്‍ത്ത

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ വെട്ടിലായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എൻ എൻ എസ്സും .വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 14251 വോട്ടുകള്‍ക്കാണ് വിജയിച്ചത് ..എന്‍എസ്എസിന്‍റെ ശരിദൂരം മേയര്‍ എന്ന നിലയിലെ പ്രശാന്തിന്‍റെ ജനപ്രീതിക്കു മുന്നിൽ തോറ്റടിഞ്ഞു

കോന്നിയിലെ എൽ ഡി എഫിന് വൻ വിജയമായിരുന്നു..9953 വോട്ടുകള്‍ക്കാണ് ജനീഷ് കുമാർ ജയിച്ചത് . എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കോന്നിയിലേത്. ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫും എന്‍ഡിഎയും സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടന്നാക്രമിച്ചിരുന്നു..കോന്നിയില്‍ എൻ എൻ എസ്സിന് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ ആണ് സ്ഥാനാർഥി ആക്കിയതെങ്കിലും സമദൂരം സമവായം കണ്ടില്ല.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന്‍ പീറ്ററിനെ ചെന്നിത്തല അംഗീകരിക്കാഞ്ഞ സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ പഴകുളം മധുവിനു വേണ്ടി വാദിച്ചെങ്കിലും പഴകുളം മധു എല്ലാവര്‍ക്കും സ്വീകാര്യനല്ലായിരുന്ന സാഹചര്യത്തില്‍ എന്‍എസ്എസിനു കൂടി സ്വീകാര്യനായിരുന്ന മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിശ്ചയിക്കുകയായിരുന്നു.

42 ശതമാനം നായന്മാരുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരന് പ്രിയമുള്ള പീതാംബരക്കുറിപ്പിനെ വെട്ടി കെ.മോഹന്‍കുമാറിനെ രംഗത്തിറക്കിയതിനു പിന്നിലും സുകുമാരന്‍ നായരുടെ താല്‍പര്യമായിരുന്നു. ഇപ്പോൾ കോന്നിയിലും വട്ടിയൂര്‍കാവിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ അമ്പേ പരാജയപ്പെട്ടതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉത്തരം മുട്ടിയ അവസ്ഥയിലാണ് .

ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടുകള്‍ സമുദായാംഗങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ വിശ്വാസമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ ധൈര്യം നല്‍കിയത്. എന്നാല്‍ സംഭവം അമ്പേ പാളിപ്പോയതോടെ എന്തു പറയണമെന്നറിയാത്ത അവസ്ഥയിലാണ് എന്‍എസ്എസ് നേതൃത്വവും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും കോണ്‍ഗ്രസ് നേതൃത്വവും

42 ശതമാനം നായന്മാരുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോൺഗ്രസ്സ് വിജയിക്കാതിരുന്നത് എന്‍എസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന തിരിച്ചറിവ് ആണ് നൽകിയത് ..സമുദായ സംഘടനകളുടെ നിലപാടിനപ്പുറം വോട്ടർമാർ ചിന്തിച്ചത്തിന്റെ ഫലമാണ് എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയതിനു പിന്നിൽ. വട്ടിയൂർകാവിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു

അതേതായാലും 'ശരിദൂര’ നിലപാടിനെ തള്ളി വോട്ടർമാർ പ്രശാന്തിനൊപ്പം നിന്നപ്പോൾ, യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തിലെ പരാജയത്തിന്റെ കാരണം വിശദീകരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. ...ഒപ്പം ശരിദൂരമെന്ന കോമഡിക്ക് യാതൊരു സ്വീകാര്യതയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായില്ലെന്നതിനാൽ സുകുമാരന്‍ നായരാണ് വലിയ തോല്‍വി ഏറ്റുവാങ്ങുന്നത് . സത്യത്തിൽ എന്‍എസ്എസ് പരസ്യമായി തന്നെ കോണ്‍ഗ്രസിന് വേണ്ടി, എല്‍ഡിഎഫിന് എതിരെ വന്നതാണ് എൽ ഡി എഫിന്റെ വിജയത്തിന് കാരണമായതെന്നും പറയാം

നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വിലയിരുത്തലാണ് ഫലം പുറത്തുവരുമ്പോള്‍ ശരിയായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എന്‍.എസ്.എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തില്‍ സാമുദായിക വോട്ടുകള്‍ക്ക് വലിയ പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവാക്കളാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (33 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (44 minutes ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (1 hour ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (1 hour ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (1 hour ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (1 hour ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (2 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (2 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (2 hours ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (3 hours ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends