Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

കോണ്‍ഗ്രസിന്റെ കുത്തക പിടിച്ചെടുക്കുക എന്നത് കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ. കെ. യു ജനീഷ് കുമാറിന് പുത്തരിയില്ല

24 OCTOBER 2019 02:04 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ കുത്തക പിടിച്ചെടുക്കുക എന്നത് കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ. കെ. യു ജനീഷ് കുമാറിന് പുത്തരിയില്ല. 2010 ല്‍ പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ പ്രമുഖ നേതാവിനെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്ററി രംഗത്ത് ശ്രദ്ധേയനാകുന്നത്. സീതത്തോട്ടിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകനായ, അന്തരിച്ചപി.എ ഉത്തമന്റെ മകനായ ജനീഷിന്റെ രക്തത്തില്‍ രാഷ്ട്രീയം നന്നേ ചെറുപ്പത്തിലേ അലിഞ്ഞിട്ടുണ്ട്. ബ്രാഞ്ച് തലത്തില്‍ തുടങ്ങിയ പ്രവര്‍ത്തന മികവ് സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളിലേക്ക് ജനീഷിനെ എത്തിച്ചു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ കോട്ടയായ കോന്നിയിലെ പോരാട്ടത്തിന് അവസരം ലഭിച്ചത്. ആ കോട്ടയും പൊളിച്ച് ചരിത്രം ആവര്‍ത്തിക്കുകയാണ് ജനീഷ്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നിയമബിരുദവും നേടിയ ജനീഷ് പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കൂടിയാണ്. സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സീതത്തോട് കെ. ആര്‍.പി.എം.എച്ച്.എസ് എസ് സ്‌കൂള്‍ ലീഡര്‍ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റഷ്യയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. അമ്മ- വിജയമ്മ, സി പിഎമ്മിന്റെ സജീവ പ്രവര്‍ത്തക. ഭാര്യ : അനുമോള്‍, സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കള്‍ : ന്യപന്‍ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.

യു.ഡി.എഫിന്റെ അപവാദപ്രചാരണങ്ങളെ അതിജീവിച്ചാണ് ജനീഷ് കുമാര്‍ വിജയിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തോല്‍വി ഭയന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ജനീഷിനെതിരെ ഉയര്‍ത്തിയത്. കെയു ജനീഷ് കുമാര്‍ മണ്ഡലത്തില്‍ നിന്നുളള ആളാണെന്നതും അനുകൂലമായി. ഡിവൈ.എഫ് ഐ നേതാവായ ജനീഷ് കുമാര്‍ മത്സര രംഗത്ത് എത്തിയപ്പോള്‍ സിപിഎമ്മിന്‍ നിന്നു തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെയെല്ലാം മറികടക്കാന്‍ പ്രചരണത്തില്‍ സാധിച്ചു. ജില്ലയ്ക്ക്് പുറത്തു നിന്നുളള നേതാക്കളാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. മുന്‍പൊരിക്കലും മണ്ഡലത്തില്‍ നടക്കാത്ത രീതിയിലുളള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇടതു മുന്നണി നടത്തിയത്.. മുന്‍കാലങ്ങളില്‍ ചില നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നെന്ന് സിപി എം അന്വേഷണത്തില്‍ കണ്ടെത്തിയ മണ്ഡലം കൂടിയാണ് കോന്നി.

എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവിവാദത്തെ തുടര്‍ന്ന് ജനേഷിനെ വ്യക്തിപരമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രമിച്ചു. എംജി പരീക്ഷയില്‍ കോപ്പിയടിച്ച ജനീഷിനെ ഡീബാര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ളവരുടെ സംഘമാണ് സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിനെ അട്ടിമറിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചിരുന്നു. അതിനെയൊന്നും ജനം കവവെച്ചില്ല എന്നാണ് ജനീഷിന്റെ വിജയം വ്യക്തമാക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (6 minutes ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (8 minutes ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (26 minutes ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (36 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (40 minutes ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (1 hour ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (1 hour ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (1 hour ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (2 hours ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (2 hours ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (2 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (3 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends