Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എം.ജി ശ്രീകുമാറിന്റെ വീട് നിര്‍മാണം: വിജിലന്‍സിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം, തീരദേശ പരിപാലന നിയമം ലംഘിച്ച് ബോള്‍ഗാട്ടി പാലസിന്റെ ബോട്ടു ജെട്ടിക്ക് സമീപം നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്

24 OCTOBER 2019 04:26 PM IST
മലയാളി വാര്‍ത്ത

വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് , തീരദേശ പരിപാലന നിയമം (സി.ആര്‍ 2) ലംഘിച്ച് ബോള്‍ഗാട്ടി പാലസിന്റെ ബോട്ടു ജെട്ടിക്ക് സമീപം പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കേസില്‍ സംസ്ഥാന വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതി നിരോധന നിയമം അനുസരിച്ച് ഫയല്‍ ചെയ്തിട്ടുള്ള കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും നടപടി വൈകിയതിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി. കലാം പാഷ കോടതിയില്‍ പൊട്ടിത്തെറിച്ചത്.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ ഉള്‍പ്പെടെ 10 പേരെ പ്രതികളാക്കി മുളവുകാട് പഞ്ചായത്തില്‍പ്പെട്ട ബോള്‍ഗാട്ടിക്ക് സമീപം ഉദ്ദേശം 10 സെന്റ് സ്ഥലത്ത് അനധികൃതമായും സി.ആര്‍ 2 നിയമത്തില്‍ വിരുദ്ധമായും പഞ്ചായത്ത് രണ്ട് കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചും 1376 സ്‌ക്വയര്‍ ഫീറ്റുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുന്നതിനാല്‍ കേസെടുക്കണമെന്ന് കാണിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
2017 ഡിസംബറിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം മദ്ധ്യമേഖലാ വിജിലന്‍സ് എസ്.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാനാണ് കോടതി ഉത്തരവായത്. വിജിലന്‍സിന് വേണ്ടി വിജിലന്‍സ് ഡിവൈ.എസ്.പി അശോക കുമാറാണ് അന്വേഷിച്ചത്.

അഴിമതി നിരോധന വകുപ്പ് എസ് ഏഴ് പ്രകാരമുള്ള കൈക്കൂലി ആവശ്യപ്പെട്ടതും കൊടുത്തതും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് എം.ജി ശ്രീകുമാറിന് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് അനുവാദം നല്‍കിയെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും, ഒരു നില കെട്ടിടത്തിന്റെ മറവില്‍ രണ്ട് നില കെട്ടിടം പണിതെന്നുമുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെ പ്രതികളുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ മൂലം സി.ആര്‍ 2 പരിധിയില്‍ ഉണ്ടാകാവുന്ന സുനാമി, വെള്ളപ്പൊക്കം മുതലായ പ്രകൃതി ക്ഷോഭങ്ങള്‍ മൂലം ഉണ്ടാകാവുന്ന ജീവഹാനിക്കും സ്ഥാവരജംഗമ സ്വത്തുക്കളുടെ നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തുക സര്‍ക്കാരിനുണ്ടാകുന്ന നഷ്ടവുമായി കണക്കാക്കേണ്ടതാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വിജിലന്‍സ് 16 സാക്ഷികളെ കണ്ട് ചോദിക്കുകയും 20 ഓളം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കെട്ടിടം നിര്‍മ്മിച്ച എം.ജി ശ്രീകുമാര്‍ കേസില്‍ 10ാം പ്രതിയാണ്. മുളവുകാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി സൈനബ ബീവി 9ാം പ്രതിയും കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയ ആളുമാണ്. ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ മുളവുകാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരാണ്. ഒന്നാം പ്രതി കെ. പത്മിനി, രണ്ടാം പ്രതി പി.എം ഷഫീക്ക്, മൂന്നാം പ്രതി ജെസി ചെറിയാന്‍, നാലാം പ്രതി കെ.വി മനോജ്, അഞ്ചാം പ്രതി എസ്. കൃഷ്ണകുമാരി, ആറാം പ്രതി പി.എസ് രാജന്‍, ഏഴാം പ്രതി സലീമ, എട്ടാം പ്രതി ആര്‍ മണിക്കുട്ടി എന്നിവരാണവര്‍.

വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് എറണാകുളം വിജിലന്‍സ് മദ്ധ്യമേഖല എസ്.പി സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തു. ഈ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ പറയുന്ന ഒന്നു മുതല്‍ ഒമ്പത് വരെ പ്രതികള്‍ അന്യായമായ നേട്ടം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി ഗൂഡാലോചന നടത്തി അധികാര ദുര്‍വിനിയോഗം ചെയ്തിട്ടുള്ളതായി അന്വേഷണത്തിന് പ്രഥമദൃഷ്ട്യാ വെളിവായിട്ടുള്ളതായാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ അഞ്ചോളം അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ വിശദീകരണം തേടി. മറുപടിയില്‍ അഴിമതി നടന്നിട്ടുള്ളതായ വിവരമാണ് എറണാകുളം വിജിലന്‍സ് പൊലീസ് നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends