വട്ടിയൂര്ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടി; കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല ചകിരിച്ചോറാണ്; കെ.പി.സി.സി പ്രസിഡന്റ് വെറും സീറോയാണ്; വേറെ പണി നോക്കുന്നതാണ് നല്ലത്; വെള്ളാപ്പളളി നടേശൻ

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തില്‍ എന്‍എസ്എസിനെയും കോണ്‍ഗ്രസിനെയും നന്നായി പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. വട്ടിയൂര്ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്നൊക്കെ ചിലര്‍ പഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുള്ള മറുപടി കൂടിയാണിത്.
വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശൻ. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. കോണ്‍ഗ്രസ് എന്‍.എസ്.എസിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണ്. കെ.പി.സി.സി പ്രസിഡന്റ് വെറും സീറോയാണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി.
വട്ടിയൂര്‍ക്കാവ് വത്തിക്കാനാണെന്ന ധാരണ കളയണമെന്നും ഊറ്റം കൊണ്ടവര്‍ക്കെല്ലാം തക്കതായ തിരിച്ചടി ലഭിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാപേരും അഹങ്കാരം വെടിയണം. ഒരു സമുദായം മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് വെള്ളാപ്പള്ളി എന്‍.എസ്.എസ്സിനെതിരേ ഒളിയമ്പയച്ചു. കോണ്‍ഗ്രസ് എന്‍.എസ്.എസ്സിന്റെ കുഴിയിലാണ്, ആ കുഴിയില്‍ അവര്‍ ‘വീഴു’കയും ചെയ്തു. ഷാനിമോള്‍ ആ മണ്ഡലത്തിലുള്ള ആളല്ല. അവര്‍ക്ക് സഹതാപവോട്ടാണ് ലഭിക്കുന്നത്. സ്ഥിരമായി നിന്ന് പരാജയപ്പെടുന്നതുമൂലമുള്ള സഹതാപമാണ് അതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുകുമാരന്‍ നായരെ വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാതിഭ്രാന്താണ് സുകുമാരന്‍ നായര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. അതേസമയം എന്‍എസ്എസ് പിന്തുണ ഫലം കണ്ടില്ലെന്നാണ് സൂചന. പൂര്‍ണമായും എല്‍ഡിഎഫിനെ പിന്തുണയക്കുന്ന രീതിയിലേക്കാണ് വട്ടിയൂര്‍ക്കാവില്‍ ഫലം പോയത്. അതേസമയം വന്‍ നേട്ടമാണ് സിപിഎം ഉണ്ടാക്കിയത്. വികെ പ്രശാന്തിന് 54782 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ബിജെപിക്ക് ഇവിടെ വന്‍ തിരിച്ചടിയാണ് ഉണ്ടായത്. എണ്ണിയ എല്ലാ റൗണ്ടിലും 2000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞിരുന്നു. മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
ഇടംവലം നോക്കാതെ ജനം വിധിയെഴുതിയപ്പോള്‍ ഇടത്, വലത് മുന്നണികള്‍ക്ക് ആശ്വാസവും ഒപ്പം ആശങ്കയും. ചരിത്രം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ബിജെപിക്ക് അടിപതറി. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് നേരിയ മേല്‍ക്കൈ നല്‍കിയെങ്കിലും അരൂരിലെ പരാജയം തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ യുഡിഎഫ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലേയും വന്തോല്വികളുടെ ഞെട്ടലിലാണ്..
https://www.facebook.com/Malayalivartha






















