ആ വാർത്ത സത്യമല്ല...അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപ്നം യഥാര്‍ത്ഥമാവുന്നതിന് മുമ്പ് അസത്യം പറഞ്ഞ് പരത്താതിരിക്കൂ .... അമ്മയാകാനുള്ള ആദ്യപടിയെന്നോണം ആദ്യം ഗർഭപാത്രം സ്വീകരിക്കണം.... ശസ്ത്രക്രിയയിലൂടെ സ്ത്രീയായി എങ്കിലും സൂര്യ ഇതുവരെ ഗർഭപാത്രം സ്വീകരിച്ചിട്ടില്ല...അതിനു ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് ...ആദ്യ ട്രാൻസ്ജെഡർ ദമ്പതികൾക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്

ആ വാർത്ത സത്യമല്ല...അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപ്നം യഥാര്‍ത്ഥമാവുന്നതിന് മുമ്പ് അസത്യം പറഞ്ഞ് പരത്താതിരിക്കൂ .... അമ്മയാകാനുള്ള ആദ്യപടിയെന്നോണം ആദ്യം ഗർഭപാത്രം സ്വീകരിക്കണം.... ശസ്ത്രക്രിയയിലൂടെ സ്ത്രീയായി എങ്കിലും സൂര്യ ഇതുവരെ ഗർഭപാത്രം സ്വീകരിച്ചിട്ടില്ല...അതിനു ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് ...ആദ്യ ട്രാൻസ്ജെഡർ ദമ്പതികൾക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ സംസ്ഥാനത്തിലെ ആദ്യ ട്രാൻസ്ജെഡർ ദമ്പതികളാണ് ഇഷാനും സൂര്യയും. സൂര്യയുടെയും ഇഷാന്റെയും മനസില്‍ വിവാഹമെന്നത് ഒരു വിദൂര സ്വപ്നമായിരുന്നു. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചു, നീണ്ട നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇഷാന്‍, സൂര്യയെ തൻറെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
വിവാഹം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോഴും തങ്ങളുടെ ചോരയിൽ പിറക്കുന്ന കുഞ്ഞ് എന്ന സ്വപ്നം ഇവർ കാണാൻ തുടങ്ങിയിട്ട് നാളേറെയായി. സൂര്യയും ഇഷാനും ഇപ്പോൾ അതിനുള്ള തയാറെടുപ്പിലാണ്. അതിനായി എന്ത് വേദനയും സഹിക്കാൻ സൂര്യ തയാറാണ്. അമ്മയാകണം എന്ന ഒറ്റച്ചിന്ത മാത്രമാണ് ഇപ്പോൾ മനസിൽ..
എന്നാൽ അതിന് ഒട്ടേറെ കടമ്പകൾ ഉണ്ടെന്ന വാസ്തവമിരിക്കെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വന്നുപോകുന്ന വാർത്തകൾ അവരെ വല്ലാതെ വേദനിപ്പിക്കുന്നു ... സൂര്യ ഗർഭിണിയായി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത് . ഇത്തരത്തിൽ പ്രചരിക്കുന്ന വാർതത്തകളുടെ സത്യാവസ്ഥ പറയുകയാണ് ഇപ്പോൾ സൂര്യ. താൻ ഗർഭിണിയല്ലെന്നുെ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തങ്ങളുടെ വലിയൊരു സ്വപ്നത്തിനു തന്നെയാണ് മാർഗതടസ്സമായി നിൽക്കുന്നതെന്നും സൂര്യ പറഞ്ഞു.
ഒരു ട്രാൻസ് വുമൺ അമ്മയാകണമെങ്കിൽ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളകളാണ്. ഏറ്റവും പ്രധാനം സാമ്പത്തികം തന്നെ... 35 ലക്ഷം രൂപയാണ് സർജറിക്കും മറ്റ് കാര്യങ്ങൾക്കുമായുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതെങ്ങനെ കണ്ടെത്തുമെന്ന് ഇവർക്ക് ഇപ്പോഴും അറിയില്ല.. എന്നാൽ സ്വപ്നത്തിന് പുറകേ പോവുക തന്നെ ചെയ്യുമെന്ന് ഇഷാൻ പറയുന്നു.
അമ്മയാകാനുള്ള ആദ്യപടിയെന്നോണം ആദ്യം ഗർഭപാത്രം സ്വീകരിക്കണം. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി എങ്കിലും സൂര്യ ഇതുവരെ ഗർഭപാത്രം സ്വീകരിച്ചിട്ടില്ല. അതിനു ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. മുപ്പത്തിയഞ്ച് ലക്ഷത്തിൽ അധികമാകുന്ന ശസ്ത്രക്രിയക്ക് പണം എവിടുന്നു കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇഷാനും സൂര്യയും ഇപ്പോൾ . അതിനായി സൻമനസ്സുള്ള ആരെങ്കിലും തങ്ങളെ സഹായിക്കുന്ന പ്രതീക്ഷയാ ഇവർക്കിപ്പോഴും. അതിനിടയിലാണ് സൂര്യ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിക്കുന്നത്
ഒരു കുഞ്ഞെന്ന സങ്കർപ്പം യാഥാർത്ഥ്യമാകാൻ ഹോർമോൺ ട്രീറ്റ്മെന്റിലാണ് സൂര്യയിപ്പോൾ. അതിനായി മുലയൂട്ടുന്നതിനായുള്ള ചികിത്സ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഒരു ആശുപത്രിയിലാണ് ഇതിനായി ഇവർ ചികിത്സ തേടിയത്. ഹോർമോൺ ട്രീറ്റ്മെന്റ് തുടങ്ങിയതിലൂടെ ശരീരത്തിന് അതിന്റെതായ ബുദ്ധിമുട്ടുകളുും ഉണ്ടാകാൻ തുടങ്ങി. ചികിത്സ ആരംഭിച്ചതോടെ വണ്ണം കൂടുകയും ഗർഭിണിയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാനും തുടങ്ങി.
ഗർഭിണിയാണെന്ന വാർത്ത പരന്നതോടെ ശരിക്കും ഒന്നു പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും സൂര്യ പറയുന്നു. ആളുകൾ സ്നേഹവും കരുതലും കൊണ്ട് പലഹാരങ്ങൾ കൊണ്ടുതരുന്നു. യഥാര്‍ത്ഥ്യമാവണമെന്ന് അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപ്നം യഥാര്‍ത്ഥമാവുന്നതിന് മുമ്പ്തന്ന ഇതൊക്കെ കാണുന്പോൾ മാനസികമായി പ്രയാസം നൽകുന്നുവെന്നും സൂര്യ പറഞ്ഞു. എന്തായാലും അധികം വൈകാതെ ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആകുമെന്ന പ്രാർത്ഥയിലാണ് ഇഷാനും സൂര്യയും. അതിനു മുന്പ് തന്നെ ഈ ദമ്പതികളുടെ സ്വപ്നത്തെ തല്ലി കെടുത്താതിരിക്കൂ.
2018 മെയിലായിരുന്നു ഇരുവരും വിവാഹിതരായത്. ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായി കേരളം അംഗീകരിച്ച ഇരുവരുടെയും പുതിയ സ്വപ്നത്തിനും എല്ലാവരും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇഷാനും സൂര്യയും..
https://www.facebook.com/Malayalivartha






















