മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നവരല്ല കേരളത്തിലെ ജനങ്ങള്‍... എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചതിന് തോളിവാണ്; വര്‍ഗീയതയുടെ വിഷ വിത്ത് കേരളത്തിന്റെ മണ്ണില്‍ വളരില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചതിന് തെളിവാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങള്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നവരല്ലെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസ് നിലപാട് ജനം ഗൗരവമായി എടുത്തില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്‌ബോള്‍ 91 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 93 ആയി. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കുന്ന ഉറച്ച പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയുടെ വിഷ വിത്ത് കേരളത്തിന്റെ മണ്ണില്‍ വളരില്ല എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വിജയം ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കുന്നു എന്ന തിരിച്ചറിവുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















