എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചതെങ്കിലും അരൂരിലെ പരാജയം മങ്ങലേല്‍പ്പിച്ചു; സമുദായ സംഘടനകളെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന യുഡിഎഫിന്റെ മോഹത്തിന് തിരിച്ചടിയായി; എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചത് ജാതി മത ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെ ജനങ്ങളുടെ പ്രതികരണമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്ത് മാത്രമാണ് ബി ജെ.പിയ്ക്ക് വോട്ട് കൂടിയത്. വട്ടിയൂര്‍ക്കാവ് , കോന്നി മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചിരുന്നില്ല. എന്നാല്‍ ഇവിടങ്ങളില്‍ ഇത്തവണ വിജയിക്കാന്‍ സാധിച്ചു. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായതെങ്കിലും , അരൂരിലെ പരാജയം മങ്ങലേല്‍പ്പിച്ചുവെന്നും അതിനെ കുറിച്ച് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
സമുദായ സംഘടനകളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്റെ മോഹത്തിന് തിരിച്ചടിയാണ് ഈ വിജയം. എന്‍എസ്എസിനോട് സിപിഎമ്മിനും സര്‍ക്കാരിനും ശത്രുതയില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം കൈവരിച്ചിരുന്നത്. പാലായിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. അങ്ങനെ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിലും എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അരൂരിലെ തോല്‍വി പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha






















