സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയെന്ന് പെരുമുറ്റം രാധാകൃഷ്ണന്‍

സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് നായര്‍ സമൂഹം നല്‍കിയ തിരിച്ചടിയാണെന്ന് നമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. സമുദായ അംഗങ്ങളെ കബളിപ്പിച്ച് വിവിധ തിരഞ്ഞെടുപ്പുകളിലായി യു ഡി എഫിന് വോട്ടുകള്‍ മറിച്ച് നല്‍കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമുദായത്തെ ദ്രോഹിക്കുകയാണെന്നും സമസ്ത നായര്‍ സമാജം കുറ്റപ്പെടുത്തുന്നു.
എന്‍ എസ് എസ് നടത്തിയ വോട്ട് കച്ചവടത്തിനെതിരെ ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണക്ക് നായര്‍ സമാജം പരാതി നല്‍കുകയും, തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ കേരളത്തിലെ നായര്‍ സമുദായ അംഗങ്ങളുടെ കണ്ണ് തുറപ്പിക്കുകയും ചെയ്തു എന്നും സമസ്ത നായര്‍ സമാജത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സമുദായ വഞ്ചന അവസാനിപ്പിച്ച് തുല്യനീതിക്ക് വേണ്ടി പോരാടുവാന്‍ ഇനിയെങ്കിലും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തയ്യാറാകണമെന്നും സമസ്ത നായര്‍ സമാജം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha






















