Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിസ്റ്റര്‍ അഭയ കേസ്... സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല: ഫാ. തോമസ് കോട്ടൂര്‍ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി

24 OCTOBER 2019 08:24 PM IST
മലയാളി വാര്‍ത്ത

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കി. 1993 ഡിസംബര്‍ മാസത്തില്‍ കോട്ടയത്ത് ഗാന്ധി പ്രതിമയുടെ മുന്‍പില്‍ അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയില്‍ തന്നെ വിളിച്ചു മാറ്റി നിര്‍ത്തി 'അഭയ കേസുമായി മുന്നോട്ടുപോയാല്‍ നിന്നെ ശരിയാക്കു'മെന്നും 'സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല' എന്നും ഫാ. കോട്ടൂര്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും പ്രോസിക്യൂഷന്‍ ഇരുപത്തിനാലാം സാക്ഷിയുമായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൊഴി നല്‍കി.

സ്വന്തം സഹോദരന്‍ 1994 നവംബര്‍ 27 ന് തന്നെ കോടാലി കൊണ്ടു വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിനു പിന്നില്‍ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരാണെന്നും ഈ സഹോദരന്‍ 2014 ല്‍ മരിച്ചപ്പോള്‍ സഹോദരന്റെ കുടുംബത്തിനു സഭാനേതൃത്വം പത്തു ലക്ഷം രൂപ നല്‍കിയെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സിബിഐ കോടതിയില്‍ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ ഇരുപത്തിനാലാം സാക്ഷിയായാണ് തിരുവനന്തപുരം സിബിഐ കോടതി ജോമോനെ വിസ്തരിച്ചത്. പ്രതികളുടെ നുണ പരിശോധന നടത്തിയ ഡോക്ടര്‍മാരെ ഇന്നലെ കോടതിയില്‍ വിസ്തരിക്കാനിരുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റിയിരിക്കുകയാണ്. രണ്ടു ഡോക്ടര്‍മാരില്‍ ഒരാള്‍ മരിച്ചുപോയെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്.
സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സാക്ഷിമൊഴി നല്‍കിയിരുന്നു. മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീതയും അനലിസ്റ്റ് ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് മൊഴി നല്‍കിയ രണ്ട് സാക്ഷികളും. 1992 ഏപ്രില്‍ പത്തിന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends