ഷാനിമോളുടെ വിജയത്തിന് വഴി ഒരുക്കിയത് മാന്ത്രി ജി. സുധാകരന്റെ 'പൂതന' പരാമര്‍ശം... ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍; ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയായിരുന്നു അരൂര്‍: അഡ്വ. ജയശങ്കര്‍

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതിന് പിന്നില്‍ മാന്ത്രി ജി. സുധാകരന്റെ 'പൂതന' പരാമര്‍ശമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയായ അരൂരില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ കാരണം സുധാകരന്റെ വാമൊഴി വഴക്കമാണെന്നും ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുമ്ബ് പെരുമ്ബാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോള്‍ ഉസ്മാന്‍, ഇതാ അരൂര്‍ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂര്‍. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണില്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ചൂ ഷാനിമോള്‍.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്‌ബോള്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
മരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍, പൂതനാ മോക്ഷം!
https://www.facebook.com/Malayalivartha






















