ഇടത് കോട്ട തകർത്ത ഷാനിമോൾ ഉസ്‌മാൻ എന്ന പെൺകരുത്ത് !

ചിട്ടയായ പ്രവർത്തനവും ക്ഷമയോടെയുള്ള കാത്തിരിപ്പും ..അത് തന്നെയാണ് ഷാനിമോൾ ഉസ്മാന് അരൂരിലെ വിജയം സമ്മാനിച്ചത് ..ഒരു പുതുചരിത്രത്തിന് അവർക്ക് തുടക്കം കുറിയ്ക്കാൻ സാധിച്ചതും അതുകൊണ്ടൊക്കെ തന്നെയാണ് . പലരും പലകുറി പരിഹസിച്ചു തിരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഒക്കെയും. എന്നാൽ കാലം കാത്ത് വെച്ചത് ഒരു മധുര പ്രതികാരത്തിന്റെ ഈ സുവർണ ദിനം തന്നെയായിരുന്നു. കേരളത്തിലെ മഹിളാ കോണ്‍ഗ്രസിന്റെ മുഖം തന്നെയാണ് ഷാനിമോളുടേത് . എ.ഐ.സി.സി സെക്രട്ടറിയായ ഷാനിമോള്‍ കോൺഗ്രസിന്റെ കഴിവുറ്റ നേതാവാണ് . എന്നാലും തോൽവികൾ പലപ്പോഴും കൂടെക്കൂടി 2006ല്‍ പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു, എല്‍ഡിഎഫിന്റെ സാജു പോളിനോട് പരാജയപ്പെട്ടു, 2016ല്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു, എല്‍ഡിഎഫിന്റെ പി ഉണ്ണിയോട് തോറ്റു, 2019ല്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും 10000ല്‍പ്പരം വോട്ടിന് എല്‍ഡിഎഫിന്റെ എഎം ആരിഫിനോട് തോറ്റു, എന്നാൽ എന്ത് .
കഴിഞ്ഞ അറുപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ ഈ ഉപതിരഞ്ഞെടുപ്പിൽ ചരിത്രത്തെ കൂട്ടപിടിച്ച് വിജയിച്ച് മുന്നേറിയിരിക്കുകയാണ് ഈ ധീരവനിതയ്ക്ക് .ഒന്നാം നിയമസഭയിലേക്ക് അരൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് ആയ പി.എസി.കാർത്തികേയൻ ആയിരുന്നു. 1960 ൽ രണ്ടാം തവണയും പി.എസ്.കാർത്തികേയൻ വിജയം ആവർത്തിച്ചു. എന്നാൽ 1965 ൽ ചേർത്തലയിൽ നിന്നും കെ.ആർ.ഗൗരിയമ്മ അരൂരിലേക്ക് തട്ടകം മാറ്റിയപ്പോൾ മണ്ഡലം കോൺഗ്രസിനെയും കൈവിട്ടു. പിന്നീട് ഇതുവരെ കോൺഗ്രസ് പ്രതിനിധികളാരും തന്നെ അരൂരിൽ നിന്ന് ജയിച്ചു കയറിയിട്ടില്ല.
സിപിഐയിൽ നിന്ന് പി.എസ്.ശ്രീനിവാസനും ജെഎസ്എസിൽ നിന്നും 2 തവണ കെ.ആർ.ഗൗരിയമ്മയും യുഡിഎഫ് പ്രതിനിധികളായി നിയമസഭയിലെത്തിയതൊഴിച്ചാൽ മണ്ഡലം എന്നും സിപിഎമ്മിന്റെ തട്ടകമായിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിനാണ് ഷാനിമോൾ ഉസ്മാനിലൂടെ ഇപ്പോൾ ഫലം കണ്ടത് . അങ്ങനെ ഷാനിമോളിലൂടെ ഇത്തവണ അട്ടിമറി ജയം നേടുകയും ചെയ്തു . മനു സി പുളിക്കലിനെ വീഴ്ത്തികൊണ്ട് അട്ടിമറി വിജയം ,എന്നാൽ അവസാന നിമിഷം മനു സി പുളിക്കലിന് വിജയപ്രതീക്ഷയുടെ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നതും തല്ലിക്കെടുത്തി തന്നെ ആയിരുന്നു ഷാനിമോളുടെ വിജയം.
ഷാനിമോൾ ..ഇനി അരൂരിന്റെ സ്വന്തം എം എൽ എ,ആലപ്പുഴ തകഴി സ്വദേശിനിയായ ഷാനിമോൾ നിയമ ബിരുദധാരിയാണ്. കേരളത്തിൽനിന്ന് എഐസിസി സെക്രട്ടറി ആയ ആദ്യ വനിതയാണ്. മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ. ഭർത്താവ്: എ.മുഹമ്മദ് ഉസ്മാൻ (മുൻ തഹസിൽദാർ, ഇപ്പോൾ അഭിഭാഷകൻ). ആലപ്പുഴ എസ്ഡി കോളജിലും ലോ അക്കാദമിയിലുമായിരുന്നു ഷാനിമോളുടെ വിദ്യാഭ്യാസം.
https://www.facebook.com/Malayalivartha






















