വിതുര പെണ്‍വാണിഭ കേസ്... ഇരയായ പെണ്‍കുട്ടി കോടതിയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയതിങ്ങനെ

വിതുര പെണ്‍വാണിഭ കേസില്‍ ഇരയായ പെണ്‍കുട്ടി വിസ്താരത്തിനിടെ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ വേദനജനകമാണ്. കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി ആളുകള്‍ക്ക് കാഴ്ചവച്ചുവെന്ന് പെണ്‍കുട്ടി കോടതിയ്ക്കു മുന്നില്‍ വെളിപ്പെടുത്തി. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതി ജുബൈന്‍ മന്‍സിലില്‍ സുരേഷിനൊപ്പം (45) പോയതെന്നും എന്നാല്‍ തന്നെ നിരവധിപേര്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട് തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെന്നും രക്ഷപ്പടാന്‍ ശ്രമിച്ചെന്നും ബഹളം വച്ചെന്നും പെണ്‍കുട്ടി പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിചാരണയ്ക്കിടെ ഒളിവില്‍ പോയ കേസിലെ ഒന്നാം പ്രതി സുരേഷ് പിന്നീടും പെണ്‍വാണിഭം തുടരുകയായിരുന്നു. ഇയാളെ പൊലീസ് ഹൈദരാബാദില്‍ നിന്ന് പിടികൂടി. 1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സുരേഷ് ഒളിവില്‍ പോവുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ 2014ല്‍ ഇയാള്‍ കീഴടങ്ങിയിരുന്നു. ഒരുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് വീണ്ടും ഒളിവില്‍ പോവുകയായിരുന്നു.
സുരേഷിന് മുംബയിലും ഹൈദരാബാദിലും വീടുണ്ടെന്നും ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭം നടത്തുന്നുണ്ടെന്നുമുള്ള വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ഹൈദരാബാദിലെത്തിയതും ഇയാളെ പിടികൂടിയതും.
https://www.facebook.com/Malayalivartha






















