കോൺഗ്രസ്സിൽ തമ്മിലടി ....''കോൺഗ്രസിന്റെ തിന്ന ചോറിന് നന്ദി കാണിക്കാത്ത കോന്നിയിലെ രണ്ട് മലരുകൾ''

പാലാ പൊന്നിലെ പിന്നെയാണോ കോന്നി എന്ന മാണി സി കാപ്പന്റെ മാസ്സ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ തരംഗം ആകുമ്പോഴും യഥാർത്ഥത്തിൽ തങ്ങളെ തോല്പിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലെ കോന്നിയിലെ ആ പഴയ വൻമരം തന്നെയാണെന്നാണ് പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ. കോൺഗ്രസ് സൈബർ ടീമിലെ പോരാളികൾ അവരുടെ വിഷമം പരസ്യമായി പറയുന്നുമുണ്ട്... ഫേസ്ബുക്കിലെ അവരുടെ തന്നെ പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ ആണ്
ഇത്രയും ആത്മാർത്ഥമായി പ്രവർത്തിച്ചിട്ട് വിജയം ആഘോഷിക്കാൻ അവസരം ലഭിക്കാതെ പോയതിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ഖേദമുണ്ട്. കോന്നിയിൽ ജയിച്ചത് ഇടതുപക്ഷമല്ല അടൂർ പ്രകാശ് എന്ന കുലം കുത്തിയാണ്. അടൂർ പ്രകാശിനും, റോബിൻ പീറ്ററിനും വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് പിന്നോട്ട് പോയിരിക്കുന്നു. രണ്ടുപേരും പാലം വലിച്ചു എന്ന് നിസ്സംശയം പറയാം.
വളർന്ന് വലുതായി കഴിയുമ്പോൾ പാർട്ടിയെ മറന്ന് സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന കൊടുക്കുന്ന ഇവരെപോലുള്ള നേതാക്കൾ തന്നെയാണ് ഈ പാർട്ടിയുടെ ശാപം. ഇത്തരം തൊഴുത്തിൽ കുത്തികളെ ഇനിയും പാർട്ടി യിൽ വച്ചു പൊറുപ്പിക്കരുത്. കോന്നിയുടെ മണ്ണിൽ കാലു കുത്താൻ അനുവദിക്കരുത്.
ഇതേ പേജിലെ മറ്റൊരു കുറിപ്പ് ആണ്
വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രവർത്തകർ മനസിലാക്കണം . അടൂർ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാർത്ഥ കോൺഗ്രസുകാരനും യോജിക്കാൻ സാധിക്കില്ല . പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകണം . ഒരു മണ്ഡലവും ഒരു നേതാവിനും എഴുതി വച്ചതല്ല എന്ന് മനസിലാക്കണം. പാർട്ടി തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തവർ പാർട്ടി യിൽ നിന്ന് പുറത്ത് പോകണം .
https://www.facebook.com/Malayalivartha






















