താനൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.... നമസ്‌കാരത്തിന് പള്ളിയില്‍ പോകവെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്....നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ കൈയ്യും കാലും അറ്റ നിലയില്‍... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...ഇതില്‍ പ്രതിഷേധിച്ച് ഇന്ന് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ് (35) കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് അഞ്ചുടി ശാഖ മുസ്ലിം യൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം നടന്നത്. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദറ്‌സക്ക് സമീപം വെച്ചാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോറിക്ഷയില്‍ വന്ന ഒരുസംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
കൃത്യം നടത്തിയശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. മുഖത്തും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ സൈതലവി. മാതാവ്: കുഞ്ഞിമോള്‍. ഭാര്യ: ആരിഫ. മക്കളില്ല. സഹോദരങ്ങള്‍: നൗഫല്‍, സഹറാബി, സുമയ്യ.
താനൂര്‍: അഞ്ചുടിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ തീരദേശ മണ്ഡലങ്ങളായ വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.
"
https://www.facebook.com/Malayalivartha






















