കോട്ടയം ചിങ്ങവനത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ചിങ്ങവനത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വാഗമണ്‍ കൈതംപതാല്‍ സോഫിയ ഭവനില്‍ റോബിന്‍ (21) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്. ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് ബൈക്ക് നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍ ഇരിക്കുകയായിരുന്നു റോബിന്‍.
കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോബിന്‍ ബസിന്റെ പിന്‍ ചക്രത്തിന്റെ അടിയിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ റോബിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















