തീ കത്തിക്കാനായി അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് യുവതി മരിച്ചു

തീ കത്തിക്കാനായി അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് യുവതി മരിച്ചു.ഏറ്റുമാനൂരില്‍ അതിരമ്പുഴ മറ്റം കവല തൃക്കേല്‍ അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന കട്ടപ്പന അയ്യപ്പന്‍കോവില്‍ സ്വദേശി കുഴിപ്പില്‍ മെറീന (റസിയ അബീഷ് -29 ) ആണ് മരിച്ചത്. ഈ മാസം 19ന് രാവിലെ 9.30നാണ് സംഭവം നടന്നത്.
അടുപ്പിനുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ വച്ചു തീ കത്തിച്ചശേഷം കുപ്പിയില്‍ ഇരുന്ന മണ്ണെണ്ണ അടുപ്പിലേക്ക് ഒഴിക്കുമ്പോഴാണ് വസ്ത്രത്തില്‍ തീ പടര്‍ന്നത്. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് അബീഷ് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെ യുവതി ഓടി സമീപത്തെ തൃക്കേല്‍ അമ്പലത്തിന്റെ ആറാട്ട് കുളത്തില്‍ ചാടി.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















