കൂടത്തായി കൊലപാതക കേസില്‍ നിര്‍ണായക തെളിവുമായി അന്വേഷണ സംഘം... കേസിലെ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയില്‍ സ്ഥിരീകരണം... കാറിന്റെ രഹസ്യ അറയിലാണ് ജോളി പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്നത്

കൂടത്തായി കൊലപാതക കേസില്‍ നിര്‍ണായക തെളിവുമായി അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഡി.ജി.പിയുടെ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്.
പൊട്ടാസ്യം സയനൈഡ് ജോളി കാറിന്റെ രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ എട്ട് പൊതികളിലായി ചെറിയ പേഴ്‌സിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കാറില്‍ നിന്ന് സയനൈഡ് കണ്ടെടുത്തത്. സിലിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയാണ് കാറില്‍ നിന്ന് ലഭിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
"
https://www.facebook.com/Malayalivartha






















