ഇനിയെല്ലാം പെട്ടെന്ന് ... സുകുമാരന്‍ നായരെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാകാമെന്നുള്ള ചെന്നിത്തലയുടെ മോഹത്തിന് കനത്ത തിരിച്ചടി; മാത്രമല്ല ഇനിയും ആവേശം കാണിച്ചാല്‍ കൈയ്യിലിരിക്കുന്ന പ്രതിപക്ഷ സ്ഥാനം പോകുകയും ചെയ്യും; കണക്കിലെ കളികള്‍ പിഴച്ചാല്‍ ചെന്നിത്തല ഔട്ട്; മുസ്ലീംലീഗ് ഇന്‍

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും കോണ്‍ഗ്രസുമാണ്. കൈയ്യിലിരുന്ന രണ്ട് സീറ്റാണ് കോണ്‍ഗ്രസ് കളഞ്ഞ് കുളിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ അംഗസംഖ്യ 21 ആയി. മുസ്ലീംലീഗിനാകട്ടെ ഒരു സീറ്റ് കൂടി 18ല്‍ എത്തി. അതായത് കേവലം മൂന്ന് സീറ്റ് കോണ്‍ഗ്രസിന് എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടും. അവരും 18 സീറ്റിലാകും. അപ്പോള്‍ 18 സീറ്റുള്ള മുസ്ലീംലീഗിനായിരിക്കും യോഗം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പുറകേ പോയി 2 സീറ്റ് കളഞ്ഞുകുളിച്ചു എന്നാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്ന ആരോപണം. മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ചെന്നിത്തല പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ വളരെ അധ്വാനിക്കേണ്ടി വരും.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് അംഗബലം 91ല്‍നിന്ന് 93 ആയി വര്‍ധിച്ചു. യുഡിഎഫ് അംഗബലം 47ല്‍നിന്ന് 45 ആയി കുറഞ്ഞു. പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങള്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന അരൂര്‍ യുഡിഎഫ് നേടി. ഒപ്പം എറണാകുളം, മഞ്ചേശ്വരം സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തോടെ വനിതാ നിയമസഭാംഗമില്ലെന്ന ക്ഷീണം യുഡിഎഫിന് തീര്‍ക്കാനായി.
തിങ്കളാഴ്ച കേരള നിയമസഭയുടെ 16-ാം സമ്മേളനം ആരംഭിക്കുമ്പോള്‍ കൂടുതല്‍ കരുത്തോടെയാണ് എല്‍ഡിഎഫ് സഭയില്‍ എത്തുക. നിലവില്‍ സഭയില്‍ നോമിനേറ്റഡ് അടക്കം 58 അംഗങ്ങളാണ് സിപിഐ എമ്മിനുള്ളത്. ഇത് 60 ആയി. പാലായില്‍ മാണി സി കാപ്പന്റെ വിജയത്തോടെ എന്‍സിപിയുടെ അംഗസംഖ്യ മൂന്നായി. യുഡിഎഫില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 21 ഉം ലീഗിന്റേത് 18 ആയും മാറി. ലീഗ് 2016ല്‍ ലഭിച്ച സീറ്റ് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് എമ്മിനും ഒന്നുവീതം കുറഞ്ഞു. ബിജെപിക്കും (ഒ രാജഗോപാല്‍) ജനപക്ഷത്തിനും (പി സി ജോര്‍ജ്) ഓരോ അംഗങ്ങളുമുണ്ട്.
വിജയപ്രതീക്ഷയുണ്ടായിരുന്ന കോന്നിയിലടക്കം നാലിടത്തു മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട ബിജെപി മഞ്ചേശ്വരത്തു മാത്രം രണ്ടാം സ്ഥാനം നിലനിര്‍ത്തി. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും യുഡിഎഫ് പരാജയം രാഷ്ട്രീയ പോരാട്ടങ്ങളില്‍ സമുദായ ശക്തികള്‍ പക്ഷം ചേരുന്നതിനെ ജനം തള്ളിക്കളയുമെന്ന നവസന്ദേശം കൂടിയായി. അരൂര്‍, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവിടങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് എംപിമാരായവരുടെ പാര്‍ട്ടികളെ വോട്ടര്‍മാര്‍ തിരസ്‌കരിച്ചു.
അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും കോന്തലയ്ക്കല്‍ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന് തുടര്‍ച്ചയായി ലഭിക്കുന്ന മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ് യുഡിഎഫ് ഇവയെ കണ്ടിരുന്നത്. ആറില്‍ മൂന്നിടത്ത് എല്‍ഡിഎഫ് ജയിച്ചിരിക്കുന്നു. അരൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനായില്ല. അത് വിശദമായി പരിശോധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് 93 ആയി ഉയര്‍ന്നുവെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. നമ്മുടെ സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഉപതെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്.
വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാല ആവര്‍ത്തിക്കുക തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ഡിഎഫിന് വന്‍കുതിപ്പ് സാധ്യമായത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം എല്‍ഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കി. നാട്ടിലെ യുവതയുടെ ആവേശം ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















