കവിയൂര്‍ ദമ്പതികളുടെ മരണം; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മകന്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തു

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മകന്‍ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രശാന്തിനെ മാവേലിക്കര സബ് ജയിലിലേക്കയച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കവിയൂര്‍ തെക്കേല്‍ സുജഭവനില്‍ വാസു ആചാരി (73) ഭാര്യ രാജമ്മാള്‍ (69) എന്നിവരില്‍, രാജമ്മാളിനെ കഴുത്തുമുറിഞ്ഞ നിലയിലും വാസു ആചാരിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രശാന്തിനെ, കടന്നുകളയാനുള്ള ശ്രമത്തിനിടെ ബസ് സ്റ്റോപ്പില്‍നിന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
മാതാപിതാക്കളുടെ പേരിലുള്ള സ്ഥലം ഇയാളുടെ പേരില്‍ വേണമെന്നാവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നെന്നു നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
ഭാര്യ രാജമ്മാളിനെ കൊലപ്പെടുത്തിയ ശേഷം വാസു ആചാരി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികളുടെ മരണത്തിനു കാരണം സ്വത്തിനെച്ചൊല്ലിയുള്ള പ്രശാന്തിന്റെ വഴക്കാണെന്ന കാരണത്താലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















