ഷാജുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലും ജോളി അത് തുറന്നു പറഞ്ഞു; അരിഷ്ടത്തിൽ സയനൈഡ് കലർത്തി രണ്ട് തവണ സിലിയെ കൊല്ലാൻ ശ്രമിച്ചു; അരിഷ്ടം എടുത്ത് നൽകിയതും സിലിക്ക് അസുഖമെന്ന് വ്യാജ പ്രചാരണം നടത്തിയതിലും ഷാജുവിനും പങ്ക്; എല്ലാം ഷാജുവിന്റെ സഹായത്തോടെ

ഈ ഭിത്തിയലമാരയിൽ നിന്നും അരിഷ്ടമെടുത്ത് ഷാജു തന്നു. ഞാൻ അത് സിലിക്കു കൊടുത്തു’ മരുന്നിൽ സയനൈഡ് കലർത്തി സിലിയെ കൊലപ്പെടുത്താൻ ശ്രമിച്ച കാര്യം ജോളി വിവരിച്ചപ്പോൾ അന്വേഷണ സംഘം ഞെട്ടി. കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് ജോളി ഓരോന്നായി അന്വേഷണ സംഘത്തോട് പറഞ്ഞത്. കൊലപാതകത്തിൽ ഷാജുവിന് പങ്കുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളുടെ ഉള്ളപ്പോൾ തന്നെ നടത്തിയ തെളിവെടുപ്പിലും ജോളി പറയുകയുണ്ടായി. സിലിയെ കൊലപ്പെടുത്താൻ മാസങ്ങൾ നീണ്ട പദ്ധതികൾ നടന്നു. ഇത് മുഴുവൻ ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിക്കുകയുണ്ടായി. അരിഷ്ടത്തിൽ സയനൈഡ് കലർത്തി 2 തവണ കൊല്ലാൻ ശ്രമിച്ചപ്പോൾ അത് പരാജയപ്പെട്ടു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടപ്പോൾ അസുഖബാധിതയെന്ന് പറഞ്ഞ് പരത്തി. അങ്ങനെ പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി വെളിപ്പെടുത്തിയിരിക്കുന്നത്.
സിലിക്കു നൽകാൻ മഷ്റൂം ഗുളിക വാങ്ങിയതെവിടെ നിന്നെന്നും ജോളി വെളിപ്പെടുത്തി .എന്നാൽ ആ കടയിൽ ഇന്നലെ വൈകിട്ട് ജോളിയുമായി അന്വേഷകർ എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു. ഫുഡ് സപ്ലിമെന്റായ മഷ്റൂം ഗുളികയിൽ സയനൈഡ് കലർത്തിയായിരുന്നു സിലിയെ കൊലപ്പെടുത്തിയത്. 2016 ജനുവരി 11നായിരുന്നു ഇത് നടന്നത് . സിലിക്ക് കൊടുക്കാൻ അന്ന് കൂടത്തായി വീട്ടിൽ നിന്നും വെള്ളമെടുത്തു. അതിൽ സയനൈഡ് കലർത്തി. അടുക്കളയിലെ അലമാരയിൽ നിന്നായിരുന്നു വിഷമെടുത്തത്. അത് ചേർത്ത ശേഷം വെള്ളക്കുപ്പി ബാഗിൽ വച്ചു. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു. ഈ ദന്താശുപത്രിയിലും ഇന്നലെ അന്വേഷണ സംഘം ജോളിയുമായെത്തി. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും ചോദിച്ച് അറിഞ്ഞത്. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ജീവനക്കാർ മൊഴി നൽകി. ജോളി ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള വ്യാജ ഒസ്യത്ത് തയാറാക്കിയത് രാമനാട്ടുകരയിലെ ആധാരം എഴുത്ത് ഓഫിസിൽ വച്ചെന്ന മൊഴിയും പുറത്ത് വന്നിരിക്കുന്നു .
അതേ സമയം ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരിക്കുകയുണ്ടായി . കാറിലുണ്ടായിരുന്നത് പൊട്ടാസ്യം സയനൈഡ് തന്നെയാണ്. പരിശോധനയില്‍ അത് തെളിഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ ഫൊറന്‍സിക് ലാബില്‍ ഇന്നലെയായിരുന്നു പരിശോധന നടന്നത് . കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ് കണ്ടെത്തിയിരുന്നത് .
https://www.facebook.com/Malayalivartha






















