നാടകമേ ഉലകം... പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച; തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ. വിട്ട് ഇടതുപക്ഷത്തേയ്ക്ക് പോയോ എന്ന അന്വേഷണം കാട്ടുതീയാതതോടെ പോസ്റ്റിന് സംഭവിച്ചത്

ദുബായ് ജയിലില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതോടെ ബിജെഡിഎസ് അധ്യക്ഷനും എസ്എന്‍ഡിപി ഉപാധ്യക്ഷനുമായ വെള്ളാപ്പള്ളിയ്ക്ക് ഇടത്തോട്ടൊരു കൂറ്. ബിജിപി നേതാക്കളോടെല്ലാം പരമ പുച്ഛം. പാലയില്‍ പാലം വലിച്ച് അരൂരില്‍ സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെ എല്‍ഡിഎഫിന് മാനസിക പിന്തുണ നല്‍കി. എന്നിട്ടും അരൂരില്‍ തോറ്റുപോയി. അവസാനം മിന്നുന്ന ജയം എല്‍ഡിഎഫ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേടിയതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ മനസിലിരുപ്പ് നിമിഷ നേരം കൊണ്ട് പുറത്തായി. വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത് എന്ന പിന്നോക്കക്കാരന്‍ വിജയിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നത് പലരും അമ്പരപ്പോടെയാണ് കണ്ടത്. മുഖ്യമന്ത്രിയും, വികെ പ്രശാന്തും കൈകോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സഹിതമായിരുന്നു അഭിനന്ദന കുറിപ്പ്. മുഖ്യമന്ത്രിയും, വികെ പ്രശാന്തും കൈകോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സഹിതമായിരുന്നു അഭിനന്ദന കുറിപ്പ്. പോസ്റ്റ് കാട്ടുതീയായി പടര്‍ന്നു. പലരും വിചാരിച്ച പോലെ തുഷാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറി എന്ന് ഉറപ്പിച്ചു.
പല ബിജെപി നേതാക്കളും താറുമാറെ തുഷാറിനെ വിളിച്ചു. അതോടെ കുറച്ചു കഴിഞ്ഞപ്പോള്‍ പോസ്റ്റ് അപ്രത്യക്ഷമായി. ഒടുവില്‍ തുഷാറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആള്‍ക്ക് പറ്റിയ പിശകാണെന്ന വിശദീകരണവും പ്രത്യക്ഷപ്പെട്ടു. അശ്രദ്ധ കാരണം അത്തരമൊരു പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ വന്നു എന്ന് കാണിച്ച് കിരണ്‍ ചന്ദ്രന്‍ എന്നയാളാണ് വിശദീകരണ കുറിപ്പ് ഇട്ടത്.
എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ബിഡിജെഎസ് എന്നും, അതില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും തുഷാര്‍ വിശദീകരണ പോസ്റ്റില്‍ വ്യക്തമാക്കുന്നു. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റില്‍ കുറിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ സഹോദരങ്ങളെ എന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്.അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫെയ്‌സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എന്‍.ഡി.എ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കോന്നിയിലുള്‍പ്പെടെ എന്‍.ഡി.എ യ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണ്.വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.
അതേസമയം തുഷാറിന്റെ പിന്‍വലിച്ച പോസ്റ്റ് ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. തുഷാറിന്റെ മനസിലിരുപ്പാണ് ഫേസ്ബുക്കിലൂടെ പുറത്ത് വന്നതെന്നാണ് ബിജെപി അണികളും വിശ്വസിക്കുന്നത്. ഒരവസരം കിട്ടിയാല്‍ തുഷാര്‍ എപ്പോള്‍ കാല് മാറിയെന്ന് ചോദിച്ചാല്‍ മതി. ഇനി വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാണ്. പരമാവധി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ തുഷാര്‍ ബിജെപിയോടൊപ്പം കാണും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ കാലുമാറുമെന്നാണ് ബിജെപി നേതാക്കള്‍ പോലും കാണുന്നത്.
"
https://www.facebook.com/Malayalivartha






















