വ്യാജ ഗർഭിണിയുടെ തട്ടിപ്പ് കെഎസ്ആർടിസി ബസിൽ വച്ച് പൊളിച്ചടുക്കി യാത്രക്കാർ; ജീവനും കൊണ്ടോടിയ യുവതിയെ പിങ്ക് പൊലീസ് പിടികൂടി

തലസ്ഥാനത്ത് വ്യാജ ഗർഭിണിയുടെ തട്ടിപ്പ് കെഎസ്ആർടിസി ബസിൽ വച്ച് പൊളിച്ചടുക്കി യാത്രക്കാർ. ഗര്‍ഭിണിയാണെന്ന വ്യാജേന ബസില്‍ കയറി സീറ്റില്‍ ഇരുന്ന തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ചെന്നൈ എംജിആര്‍ നഗര്‍ കോളനിയില്‍ ദേവിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.
വര്‍ക്കല പുന്നമൂട് വഴി പോകുന്ന ബസിൽ കയറിയ യുവതി, അടുത്ത് വന്നിരുന്ന യാത്രക്കാരിയുടെ പഴ്‌സില്‍ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോള്‍ പണം ബസിന്റെ പ്ലാറ്റ്‌ഫോമില്‍ ഇട്ട് രക്ഷപ്പെടാനുള്ള ശ്രമവും ദേവി നടത്തിയെങ്കിലും, സ്ഥലത്തെത്തിയ വര്‍ക്കല പിങ്ക് പൊലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവര്‍ ചേര്‍ന്നു ദേവിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha






















