ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ല; ബിജെപിക്ക് ഏറ്റ തിരിച്ചടിയിൽ പ്രതികരണവുമായി ടിപി സെന്‍കുമാർ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ കാലതാമസം വന്നുവെന്നും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ബിജെപിക്ക് തിരിച്ചടിയായെന്നും ടിപി സെന്‍കുമാർ. അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് ഏറ്റ കനത്ത പരാജയത്തിൽ പ്രതികരിക്കുകുയായിരുന്നു അദ്ദേഹം. മാത്രമല്ല ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറയുകയുണ്ടായി.
ശബരിമല കോന്നിയില്‍ ഘടകമായി അത് കൊണ്ട് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വന്നില്ല. എന്നാൽ പോളിങ് ശതമാനം കുറഞ്ഞതിനനുസൃതമായി ബിജെപിക്ക് വോട്ടു കുറയുകയുണ്ടായി. എന്നാൽ അതിൽ ഉപരി വലിയ വോട്ട് ചോര്‍ച്ചയൊന്നും ബിജെപിക്ക് കോന്നിയില്‍ ഉണ്ടായില്ലെന്നും ടിപി സെന്‍കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















