കല്ലറ തുറക്കുന്നതിന് മുന്നേ ജോളി ബന്ധുക്കളോട് കുറ്റസമ്മതം നടത്തി; വെളിപ്പെടുത്തലുമായി ജോളിയുടെ ബന്ധുക്കൾ

കല്ലറ തുറക്കുന്നതിന് മുൻപ് എല്ലാ സത്യവും വെളിയിലാകുമെന്ന കാര്യത്തിൽ തീരുമാനമായതോടെ ജോളി ബന്ധുക്കളോട് എല്ലാം ഏറ്റു പറഞ്ഞിരുന്നതായി വിവരം. കല്ലറ തുറക്കുന്നതിന് തൊട്ടുമുമ്ബത്തെ ദിവസമായിരുന്നു തനിക്ക് തെറ്റുപറ്റിയതായുള്ള ജോളിയുടെ ഏറ്റുപറച്ചില്‍.
വ്യാഴാഴ്ച മൊഴിയെടുത്തപ്പോഴായിരുന്നു ജോളിയുടെ ബന്ധുക്കള്‍ ഈ വിവരം അറിയിച്ചത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരോടൊക്കെ സംസാരിച്ചു ഇടപഴകിയെന്ന് പോലീസ് അന്വേഷിക്കുന്നു. അതിനായി ഇന്ന് ബന്ധുക്കളിൽ പലരെയും പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha






















