Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പൂതനാ മോക്ഷം!; സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്; ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെ പൂതനാ മോക്ഷത്തോട് ഉപമിച്ച് അഡ്വക്കറ്റ് ജയശങ്കർ

25 OCTOBER 2019 05:03 PM IST
മലയാളി വാര്‍ത്ത

2,079 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന ഒരുപരിധി വരെ ഷാനിമോള്‍ ഉസ്മാന് അനുകൂല തരംഗം ഉണ്ടാക്കിയെന്നാണ് വിയലായിരുത്തൽ. മരാമത്ത് മന്ത്രി സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഡ്വ ജയശങ്കർ. അരൂരിലെ വിജയം അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്നും അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;

മുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോൾ ഉസ്മാൻ, ഇതാ അരൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂർ. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പറപ്പിച്ചൂ ഷാനിമോൾ. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.


ആരിഫ് പാര്‍ലമെന്‍റിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോളെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഷാനിമോള്‍ക്ക് തുണയായത് ആരിഫിനെതിരെ അരൂര്‍ മണ്ഡലത്തില്‍ നേടിയ ലീഡിന്‍റെ പിന്‍ബലമാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം എതിര്‍ ചേരിയില്‍ നിന്നു വന്ന പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ആണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഷാനിമോള്‍ ഉസ്മാന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്‍റെ പരാജയം ആണ് സൂചിപ്പിക്കുന്നതെന്നും കാന്തപുരം നിയോഗിച്ച സ്ഥാനാര്‍ഥിയാണോ ഷാനിമോള്‍ എന്ന ചര്‍ച്ച നടക്കുന്നുണ്ടെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പിന്നീട് പരാമര്‍ശവുമായി വിവാദത്തിന് എണ്ണയൊഴിച്ചത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരൻ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. സംഭവം വിവാദമായതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ ഉപദ്രവിക്കരുതെന്നും പറഞ്ഞ് സുധാകരന്‍ കൈമലര്‍ത്തുകയായിരുന്നു. വികസനം കടലാസിലല്ല വേണ്ടതെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജനപ്രതിനിധിയാകാനാണ് അരൂരിൽ വോട്ട് തേടുന്നതെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ അന്ന് ഇതിനോട് പ്രതികരിച്ചത്. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഷാനിമോള്‍ പരാതി നല്‍കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ഏക സിറ്റിംഗ് സീറ്റായിരുന്നു അരൂർ. അത് പക്ഷേ, കൈവിട്ടു. ഷാനിമോൾ ഉസ്മാൻ എന്ന കേരള രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന വനിതാ നേതാവ് ഇടതിൻ്റെ ഇളമുറക്കാരനെ പരാജയപ്പെടുത്തി അരൂർ പിടിചെടുക്കുകയായിരുന്നു. മനു സി പുളിക്കലിൻ്റെ നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം പരാജയത്തിൽ കലാശിച്ചതിലുപരി യുവാക്കളെ മത്സരരംഗത്തിറക്കിയ ഇടതുമുന്നണിയുടെ തന്ത്രം പരാജയപ്പെട്ടതാണ് ഈ മത്സരഫലത്തിലെ സുപ്രധാന ഘടകം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാന് പരാജയമാണ് സമ്മാനിച്ചതെങ്കിലും ഇത്തവണ ഷാനിമോൾക്ക് ആശ്വാസമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു എതിരാളികൾ. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങ് അരൂരിലായിരുന്നു. 80.47 ശതമാനം. 1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും അരൂർ പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. രണ്ട് തവണ മാത്രമാണ് യുഡിഎഫിനൊപ്പം മണ്ഡലം നിലകൊണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (31 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (40 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (48 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (48 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (52 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (1 hour ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (1 hour ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (2 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (2 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (2 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends