കല്ലറ തുറന്നാൽ എല്ലാ സത്യവും പുറത്തു വരും; കല്ലറ തുറന്നാല്‍ എല്ലാ സത്യവും പുറത്തുവരുമെന്ന് ഉറപ്പായതോടെ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കല്ലറ തുറന്നാല്‍ എല്ലാ സത്യവും പുറത്തുവരുമെന്ന് ഉറപ്പായതോടെ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കല്ലറ തുറക്കുന്നതിന് തൊട്ടുമുമ്ബത്തെ ദിവസമായിരുന്നു തനിക്ക് തെറ്റുപറ്റിയതായുള്ള ജോളിയുടെ ഏറ്റുപറച്ചില്‍. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനിടെയാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും.
സിലി വധക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും പോലീസ് ജോളിയുമായെത്തിയിരുന്നു. സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തില്‍ ഷാജുവിനും പങ്കുണ്ടെന്നാണ് ജോളി മൊഴി നല്‍കിയിരുിക്കുന്നത്.
പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍വെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി സിലിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛര്‍ദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിനിടെ വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.
അതേസമയം ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ ഫൊറന്‍സിക് ലാബില്‍ ഇന്നലെയായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. സയനൈഡ് കാറില്‍ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് കാറില്‍ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാര്‍.
കാറില്‍ െ്രെഡവര്‍ സീറ്റിന് ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയില്‍നിന്നാണ് സയൈനഡ് പൊലീസ് കണ്ടെടുത്തത്. ഇത് വിഷവസ്തുവാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ സയനൈഡ് ആണോയെന്ന് രാസ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. രണ്ടു പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. കുറെ നാളായി ജോളി ഉപയോഗിച്ചിരുന്നത് ഈ കാറാണെന്ന് അന്വേഷണ സംഘം പറയുന്നു. കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
കാറിലെ പഴ്‌സിന്റെ അറയില്‍ നിന്നും വെള്ള നിറത്തിലുള്ള പൊടി ലഭിച്ചു. വിഷമെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ജോളി ഉപയോഗിച്ച സ്‌കൂട്ടറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷ വസ്തു എന്ന് സംശയിക്കുന്ന പൊടി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് കാറിനുള്ളില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പോലിസിനോട് പറഞ്ഞത്. പിന്നാലെ ഇന്ന് രാവിലെ എത്തി അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി ജോളി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. കേസില്‍ അറസ്റ്റുണ്ടായതിന് പിന്നാലെ പൊന്നാമറ്റം വീട്ടില്‍ നിന്നും മാറ്റിയ കാര്‍ സമീപത്തെ വീടിന്റെ പരിസരത്താണ് പാര്‍ക്ക് ചെയ്തിരുന്നത്.
ആശുപത്രിയിലേക്ക് പോകവേ കാറിനുള്ളില്‍ വെച്ചായിരുന്നു ഷാജുവിന്റെ ഭാര്യ സിലി മരിച്ചത്. സിലിയെ ആശുപത്രിയിലെത്തിക്കാന്‍ ജോളി മനഃപൂര്‍വം വൈകിച്ചതാണെന്നും വ്യക്തമായിരുന്നു. എന്നാല്‍ ആസമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആള്‍ട്ടോ കാറാണ്. അതിപ്പോള്‍ ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പക്കലാണെന്നാണ് പൊലിസ് നിഗമനം. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്. ജോളിയുടെ കാര്‍ കസ്റ്റഡിയിലെടുത്ത് കൊടുവള്ളി സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha






















