മരട് ഫ്‌ലാറ്റ് കേസില്‍ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി, തുക ഫ്‌ലാറ്റ് ഉടമകള്‍ കെട്ടിവയ്ക്കണമെന്നും കോടതി

മരട് ഫ്‌ലാറ്റ് കേസില്‍ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്‌ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. തുക ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കണം. ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫ്‌ലാറ്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് സുപ്രീകോടതി ഉത്തരവിട്ടത്. അനധികൃതമായി നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കോടതി ഉത്തരവില്‍ ഒരുവരി പോലും മാറ്റില്ല. വിധി നടപ്പാക്കുക തന്നെ ചെയ്യും. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
https://www.facebook.com/Malayalivartha






















