സൌമിനി ജെയിനിന് കൊച്ചി മേയര്‍ സ്ഥാനം പോകുമോ ? നീക്കങ്ങൾ നടക്കുന്നതായി സൂചന

കൊച്ചി മേയര്‍ സൌമിനി ജെയിനെ ആ സ്ഥാനത്ത് നിന്നും തെറിപ്പിക്കാൻ ഗൂഢമായ നീക്കങ്ങൾ നടക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈക്കോടതി വിമര്‍ശനവുമെല്ലാമാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് നയിക്കുന്നത്. ഈ വിവരത്തെ സംബന്ധിച്ചുള്ള സൂചന പുറത്ത് വന്നു. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സൂചന.
എന്നാൽ പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കുമെന്ന് സൌമിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജി വയ്ക്കേണ്ട സാഹചര്യം നിലവിലില്ല എന്നും സൗമിനി പറഞ്ഞു. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു. എറണാകുളം എം.പി ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയർത്തിയിരുന്നു. ജനങ്ങളുമായി ഇടപ്പെടുന്നതിൽ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തത് വോട്ട് കുറയാന്‍ കാരണമായി എന്ന ആക്ഷേപം അദ്ദേഹം ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha






















