സിലിയെ ഭ്രാന്തിയായി മുദ്രകുത്താൻ ഗുളികകൾ നൽകി അടിമയാക്കി; ഗുളിക കിട്ടാതെ വരുന്നതോടെ മാനസീക വിഭ്രാന്തി കാണിക്കാൻ തുടങ്ങിയ സിനിയ്ക്ക് ഭ്രാന്താണെന്ന് ബന്ധുവീടുകളിൽ ഷാജുവും ജോളിയും പറഞ്ഞുപരത്തി:- സിനിമയെ വെല്ലുന്ന രംഗങ്ങൾ സൃഷ്ടിച്ച് ഷാജുവും ജോളിയും കളിച്ച നാടകം

സിലിയെ ഭ്രാന്തിയായി മുദ്രകുത്താൻ ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി മൊഴി നൽകി ബന്ധുക്കൾ. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ നൽകിയ മൊഴിയിൽ ആരോപിക്കുന്നു. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍ സിലിക്ക് നിര്‍ബന്ധിച്ച് നല്‍കുമായിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.
തുടർന്ന് സിലി മരുന്നിന് അടിമയായി ഗുളിക കിട്ടിയില്ലെങ്കിൽ മാനസീക വിഭ്രാന്തി കാണിക്കുന്ന അവസ്ഥയിലെത്തി. ഈ സമയം സിലിയ്ക്ക് ഭ്രാന്തിന്‍റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളിൽ പ്രചരിപ്പിക്കാനും തുടങ്ങി. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നല്‍കിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിലിയെ കൊല്ലാനായി ജോളി കഷായത്തിൽ സയനൈഡ് ചേർത്ത് നൽകിയെങ്കിലും അളവ് കുറവായതിനാൽ മരിച്ചില്ല. അന്ന് വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















