പോക്സോ, പട്ടികജാതി-വര്‍ഗ അതിക്രമം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്ന പ്രതികളുടെ കേസ് തെളിയിക്കാനാകാതെ പ്രോസിക്യൂഷൻ...വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെവിട്ട് കോടതി

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വാളയാര്‍ പീഡനക്കേസില്‍ മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. എം.മധു, വി.മധു, ഷിബു എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് പാലക്കാട് പോക്സോ കോടതി വിലയിരുത്തി. നേരത്തെ ഒരു പ്രതിയെയും കൂടെ വെറുതെ വിട്ടിരുന്നു. വാളയാറിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനത്തിനിരയായ ശേഷമായിരുന്നു ഇവർ കൊല്ലപ്പെട്ടത്.
2017 ജനുവരി 13നായിരുന്നു അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിൽ പതിമൂന്നു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാര്‍ച്ച് 4 ന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തിന് മുന്‍പ് ലൈംഗിക പീഡനത്തിന് വിധേയരായി എന്ന് കണ്ടെത്തിയതോടെയാണ് മരണത്തിൽ സംശയം ഉയർന്നത്.
പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനാണ് എം.മധു, അച്ഛന്റെ സുഹൃത്താണ് ഷിബു, അമ്മയുടെ സഹോദരിയുടെ മകനാണ് വി. മധു, അയല്‍വാസിയായ പതിനേഴുകാരനും പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ, പട്ടികജാതി-വര്‍ഗ അതിക്രമം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha






















