താനൂർ കൊലപാതകം; മുസ്ലിം യൂത്ത് പ്രവർത്തകൻ വെട്ടേറ്റ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ; പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ്

താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം നടന്നത്. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദറ്‌സക്ക് സമീപം വെച്ചാണ് ആക്രമണത്തിന് ഇരയായത്. കൃത്യം നടത്തിയശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നിൽ നാലംഗ സംഘമാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലയിലൽ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha






















