Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിലിയെ ഇല്ലാതാക്കാന്‍ ഷാജു ഗൂഢാലോചന നടത്തി, ഷാജുവിനെതിരെ ബന്ധുവിന്റെ മൊഴി

25 OCTOBER 2019 02:46 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കേസിലെ അവസാനത്തെ ഇര സിലി സെബാസ്റ്റ്യനെ(43) കൊലപ്പെടുത്തുന്നതിനു മുന്‍പ് ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ഇയാളുടെ രണ്ടാം ഭാര്യ ജോളിയും ചേര്‍ന്ന് ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കള്‍ മൊഴി നല്‍കി. സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീര്‍ത്ത് സാവധാനം വകവരുത്താന്‍ ജോളിയും ഷാജുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി.

ഭക്ഷണത്തില്‍ 2014 മേയ് ഒന്നിന് സയനൈഡ് ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് സിലിയുടെ മകള്‍ ഒന്നരവയസുകാരി ആല്‍ഫൈന്‍ മേയ് മൂന്നിനാണ് മരിച്ചത്. ഓമനിച്ചു വളര്‍ത്തിക്കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ സിലി ഏറെ ദുഃഖിതയായിരുന്നു.

ആല്‍ഫൈന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് സിലിക്ക് കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെങ്കിലും അളവ് കുറവായതിനാല്‍ മരിച്ചില്ല. അന്ന് വായില്‍നിന്ന് നുരയും പതയും വന്നത് അപസ്മാര ലക്ഷണമാണെന്ന് ഷാജു പലരോടും പറഞ്ഞു പ്രചരിപ്പിച്ചിരുന്നുവത്രേ.

എന്നാല്‍ ഒരിക്കല്‍പോലും സിലിക്ക് അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചാരണം തുടര്‍ന്നു. ആല്‍ഫൈന്റെ മരണശേഷം ജോളി ഷാജുവിന് എത്തിച്ചുനല്‍കിയിരുന്ന ഗുളികകള്‍, കൂണില്‍നിന്നുണ്ടാക്കുന്ന പ്രത്യേകതരം ഗുളികയാണെന്നും ഡിപ്രഷന്‍ കുറയ്ക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് ഷാജു സിലിയ്ക്ക് നല്‍കിയിരുന്നത്.

കുഞ്ഞ് മരിച്ചത് മൂലമുള്ള മാനസിക വിഭ്രാന്തിയും അപസ്മാരവും മാറാനെന്ന പേരില്‍ ഷാജു എന്നും വൈകിട്ട് ഈ ഗുളിക സിലിക്ക് നിര്‍ബന്ധിച്ചു നല്‍കുമായിരുന്നു. കുറെക്കാലം കഴിച്ചപ്പോള്‍ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കില്‍ അസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളില്‍ പ്രചരിപ്പിച്ചത്.

സിലിയുടെ സഹോദരന്‍ സിജോയുടെ ഭാര്യ കൂടത്തായി സ്‌കൂളില്‍ അധ്യാപികയാണ്. ഒരുദിവസം കൂടത്തായി സ്‌കൂളിലെത്തിയ ഷാജു, നിന്റെ നാത്തൂന് ഭ്രാന്താണ്, ചികിത്സിക്കണം, ഞാന്‍ മടുത്തു എന്ന് ഈ അധ്യാപികയോടു പറഞ്ഞിരുന്നു. സിലിയുടെ കോടഞ്ചേരിയില്‍ താമസിക്കുന്ന മാതൃസഹോദരി ഒരുദിവസം കോടഞ്ചേരി അങ്ങാടിയില്‍ ഭര്‍ത്തവുമൊത്ത് നില്‍ക്കുമ്പോള്‍ ഷാജു അടുത്തെത്തി, കുഞ്ഞമ്മേ, അവള്‍ക്ക് ഭ്രാന്താ എന്നു പറഞ്ഞു. ഗുളിക കിട്ടാതെ വന്നാല്‍ സിലിക്ക് വിറയല്‍ വരുമായിരുന്നു.

സിലിക്ക് ഭ്രാന്താണെന്നു വരുത്തിതീര്‍ക്കാന്‍ ഷാജുവിനൊപ്പം അയാളുടെ വീട്ടുകാരും ജോളിയും പ്രചാരണം നടത്തി എന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി. ഇന്നലെ പുലിക്കയത്തെ പൊന്നാമറ്റം വീട്ടിലെത്തിയ അന്വേഷണസംഘം ഷാജുവിനോട് ഗുളികയെക്കുറിച്ച് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. സിലിക്ക് നല്‍കിവന്ന ഗുളികയെക്കുറിച്ച് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends