Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസ്, തെരഞ്ഞെടുപ്പ് തോല്‍വിയോടെ ശരിദൂര നിലപാടില്‍ മലക്കംമറിഞ്ഞു

25 OCTOBER 2019 04:00 PM IST
മലയാളി വാര്‍ത്ത

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസ്, തെരഞ്ഞെടുപ്പ് തോല്‍വിയോടെ ശരിദൂര നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. വിശ്വാസ സംരക്ഷണത്തിനും മുന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുമാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറഞ്ഞതെന്നാണ് ഇന്നിറക്കിയ വാര്‍ത്താ കുറുപ്പില്‍ ജി. സുകുമാരന്‍ നായര്‍ പറയുന്നത്. ശരിദൂരം പറഞ്ഞെങ്കിലും സമുദായ അംഗങ്ങള്‍ക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതിനോ, പ്രചരിപ്പിക്കുന്നതിനോ സമുദായം വിലക്ക് ഏര്‍പ്പെടുത്തിയില്ല. തിരുവനന്തപുരം താലൂക്ക് യൂണിയന്‍ അവരുടെ നിലപാടിന് അനുസരിച്ച് പ്രവര്‍ത്തിച്ചതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെ വിമര്‍ശിക്കുകയായിരുന്നു. അതേറ്റെടുത്ത ചിലര്‍ എന്‍എസ്.എസിനെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാ ജനകവുമായ പ്രതാരണം നടത്തി. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യു.ഡി.എഫിന് വേണ്ടി വോട്ടുപിടിച്ചു എന്നുള്ള ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വാര്‍ത്താകുറുപ്പില്‍ പറയുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലം എന്തായാലും ശരിദൂരമാണെന്ന് ശരിയെന്ന് കാലം തെളിയിക്കും. രാഷ്ട്രീയത്തിനോ, സമുദായത്തിനോ അല്ല, സാമൂഹ്യനീതിക്കായിരിക്കും പ്രധാന്യമെന്നും സുകുമാരന്‍ നായര്‍ അടിവരയിട്ട് പറയുന്നു. സമദൂരത്തില്‍ നിന്ന് ശരി ദൂരത്തിലേക്ക് പോകാനുള്ള കാരണം വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊള്ളുന്നു. നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുകയും ജാതി,മത ചിന്തകള്‍ ഉണര്‍ത്തി, മുന്നോക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഒരു വിഭാഗത്തെ താലോലിക്കുകയും പ്രീതിപ്പെടുത്താന്‍ മുന്നോക്കവിഭാഗത്തെ ബോധപൂര്‍വം അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരെന്നും കുറ്റപ്പെടുത്തുന്നു.

മുന്നോക്കക്കാര്‍ക്കും അവരിലെ ദരിദ്രര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ദേവസ്വംബോര്‍ഡിലെ 10 ശതമാനം മുന്നോക്ക സംവരണം, കേന്ദ്രം അനുവദിച്ച 10 ശതമാനം വിദ്യാഭ്യാസ സംവരണം എന്നിവ നടപ്പാക്കാതിരിക്കാനോ, കാലതാമസം വരുത്താനോ ഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുന്നാക്കം എന്ന് പറഞ്ഞാല്‍ നായര്‍ സമുദായം മാത്രമല്ല, 167 ജിതികള്‍ ഉണ്ട്. അവരോടും കാണിക്കുന്ന അനീതിക്കും അവഗണനയ്ക്കും എതിരെയാണ് പ്രതികരിക്കേണ്ടിവരുന്നത്. അത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അനര്‍ഹമായി എന്തെങ്കിലും നേടാനോ, വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ നേടാനോ അല്ല. ഇക്കാര്യം ഭരണകര്‍ത്താക്കളും ജനങ്ങളും മനസ്സിലാക്കണം. വിശ്വാസ സംരക്ഷണത്തിനും മുന്നോക്കവിഭാഗക്കാര്‍ക്ക് നീതി ലഭിക്കുന്നതിനുമാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്നത്. അത് നാടിന്റെ നന്‍മയ്ക്ക് വേണ്ടിയാണ്, ഇക്കാര്യത്തില്‍ എന്തെങ്കിലും അവകാശവാദമോ, ആശങ്കയോ എന്‍.എസ്.എസിനില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറയുന്നു.

അതേസമയം എന്‍.എസ്.എസ് സമദൂരത്തിന് പകരം ശരിദൂര നിലപാട് സ്വീകരിച്ചതോടെയാണ് പൊതുസമൂഹത്തിന്റെയും ചില രാഷ്്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് നേരിടേണ്ടിവന്നതെന്ന് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നു. വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിന് വേണ്ടി എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം പ്രചരണം നടത്തി. അതോടെ മറ്റ് ഹൈന്ദവ സമുദായ സംഘടനകള്‍ എല്‍.ഡി.എഫിനൊപ്പം അണിനിരന്നു. ഈ അപകടം മുന്‍കൂട്ടി കാണാന്‍ എന്‍.എസ്.എസ് നേതൃത്വത്തിനായില്ല. സമദൂരം തുടര്‍ന്ന് കൊണ്ട് വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് രഹസ്യപിന്തുണ നല്‍കിയിരുന്നെങ്കില്‍ എന്‍.എസ്.എസിന് ഈ പഴി കേള്‍ക്കേണ്ടി വരുമായിരുന്നില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സമുദായ അംഗങ്ങള്‍ പോലും ഇഷ്ടപ്പെടുന്നില്ല എന്നാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ സന്ദേശം. 1988ലും ഇതേ അവസ്ഥ ഉണ്ടായിരുന്നു. അന്ന് എന്‍.എസ്.എസിന്റെ എന്‍.ഡി.പിയും ധീവര സഭയുടെ ഡി.എം.പിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പിയും യു.ഡി.എഫിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിലെ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി എന്നതാണ് ചരിത്രം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends