അരൂരില്‍ "പൂതന' തിരിച്ചടിച്ചു; മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പ്രയോഗം അരൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയായതായി സിപിഎം

അരൂരില്‍ പൂതന പരാമര്‍ശം തിരിച്ചടിയായതായി സിപിഎം. ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സിപിഎം ആത്മപരിശോധന നടത്തിയത്.
മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പ്രയോഗം അരൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയായി. സ്ത്രീ വോട്ടര്‍മാരെ പൂതന പരാമര്‍ശം എതിരാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. അരൂരിലെ തോല്‍വി ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എറണാകുളത്ത് മഴ ഇടത് വോട്ടര്‍മാരെ ബൂത്തില്‍നിന്ന് അകറ്റി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയുടെ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളെ എതിരാക്കിയെന്നും സിപിഎം വിലയിരുത്തി.
54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചുകയറുന്നത്. 1955 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. 1957ലും അറുപതിലും കോണ്‍ഗ്രസിന്റെ പിഎസ് കാര്ത്തികേയന് ജയിച്ചതിന് ശേഷം ആദ്യമായാണ് അരൂരില്‍ കൈപ്പത്തിക്ക് വിജയമൊരുങ്ങുന്നത്. സിറ്റിംഗ് സീറ്റ് നഷ്ടമായതോടെ കടുത്ത തിരിച്ചടിയാണ് അരൂരിൽ എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha






















