അച്ഛനോടുള്ള പ്രതികാരം മകന് നേരെ; 2016 ലെ കൊലപാതകം; പത്ത് വയസുകാരന്റെ ശരീരത്തില്‍ 28 ആഴത്തിലുള്ള കുത്തുകള്‍... പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തി കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവ്. പ്രതി അജി ദേവസ്യയ്ക്കാണ് എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പുല്ലേപ്പടി ചെറുകരയത്ത് ലെയ്‌നിൽ 2016 ഏപ്രില്‍ 26നായിരുന്നു സംഭവം നടന്നത്. വീടിനടുത്തുള്ള കടയിലേക്ക് റിസ്റ്റി പോയപ്പോൾ അയല്‍വാസിയായ അജി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ലഹരിക്ക് അടിമയായിരുന്ന അജി നിരന്തരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അയൽവാസിയായ ജോണ്‍ ആയിരുന്നു രക്ഷിക്കാൻ എത്തിയത്. ജോണിന്റെ മകനാണ് മരിച്ച റിസ്റ്റി. ലഹരിമരുന്ന് വാങ്ങാനും പണം ചോദിച്ചുതുടങ്ങിയപ്പോള്‍ ജോണ്‍ ഒഴിവാക്കി തുടങ്ങി. ഈ വൈരാഗ്യമാണ് മകന് നേരെ തിരിഞ്ഞത്. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 28 ആഴത്തിലുള്ള കുത്തുകള്‍ ആയിരുന്നു. 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ പണം റിസ്റ്റിയുടെ അമ്മയ്ക്ക് കൈമാറും. സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച റിസ്റ്റി.
https://www.facebook.com/Malayalivartha






















