ബിജെപി തോറ്റമ്പിയെന്ന് എങ്ങനെ പറയനാകും; ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടില്ലെന്ന് ശ്രീധരൻപിള്ള

അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് വോട്ട് വർധിക്കുകയാണ് ചെയ്തത്. എന്നാൽ ഇടത്, വലത് മുന്നണികൾക്ക് വോട്ടുകുറയുകയും ചെയ്തു. ഇതെങ്ങനെ നേട്ടമാകുമെന്നും ബിജെപി തോറ്റമ്പിയെന്ന് എങ്ങനെ പറയനാകുമെന്നും ശ്രീധരൻപിള്ള ചോദിച്ചു.
കോൺഗ്രസിന് വോട്ട് കുറഞ്ഞത് ചെന്നിത്തലയും സിപിഎമ്മിന് വോട്ട് കുറഞ്ഞത് കോടിയേരിയും വിശദീകരിക്കണം എന്നും ശ്രീധരൻ പിള്ള ആഞ്ഞടിച്ചു. മഞ്ചേശ്വരത്ത് ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വോട്ട് ലഭിക്കുന്നത്. നേട്ടം ഉണ്ടാക്കിയെന്ന ഇടത്, വലത് മുന്നണികളുടെ അവകാശവാദം ജനവഞ്ചനയാണ്. മൂന്നു മണ്ഡലങ്ങളിൽ വീതം ഇടതുപക്ഷത്തിനും യുഡിഎഫിനും വോട്ട് കുറഞ്ഞു. ഇത് മറച്ചുവച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന് പറയുന്നതിൽ അർഥമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















