കൊച്ചിയില്‍ മയക്കുമരുന്നിന് അടിമയായ അയല്‍വാസി വിജനമായ വഴിയിലിട്ട് പത്തുവയസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു; ദേഹത്ത് മാരകമായി പതിനേഴ് മുറിവുകളേറ്റ ബാലന്റെ കഴുത്തില്‍ തറച്ചിരുന്ന കത്തി ഊരിയെടുത്തത് നിലവിളികേട്ട് ഓടിയെത്തിയ അമ്മ: ക്രൂരത അരങ്ങേറിയത് ആദ്യകുര്‍ബാന സ്വീകരണത്തിനായി തയ്യാറെടുക്കുന്നതിനിടെ

പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്.2016 ഏപ്രില്‍ 26ന് പുലര്‍ച്ചെയാണു എറണാകുളം പുല്ലേപ്പടി എ.പി. ഉമ്മര്‍ റോഡിനു സമീപം ചെറുകരേത്ത് ലൈനില്‍ കമ്മട്ടിപ്പാടത്ത് താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റി ജോണ്‍ കൊല്ലപ്പെട്ടത്. ജില്ലാ അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതിയാണു ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ അമ്മയ്ക്കാണ്.
സംഭവ ദിവസം രാവിലെ ഏഴിന് കടയില്‍ നിന്നു പാല്‍വാങ്ങി വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ സമീപമുള്ള ഇടവഴിയില്‍വച്ച് അയല്‍വാസിയായ പൊന്നാശേരി വീട്ടില്‍ അജി ദേവസ്യ കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് കത്തികൊണ്ടുള്ള 17 മുറിവുകളേറ്റിരുന്നു. നേരത്തെ മനോരോഗത്തിനു ചികിത്സയിലായിരുന്ന പ്രതി മയക്കുമരുന്നിന് അടിമയായിരുന്നെന്നു സമീപവാസികള്‍ പറഞ്ഞു. റെയില്‍വേ ലൈനിന്റെ ഇരുവശങ്ങളിലായാണ് റിസ്റ്റിയുടെയും പ്രതി അജിയുടെയും വീടുകള്‍. സഹോദരന്‍ എയ്ബലിനൊപ്പം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ആദ്യ കുര്‍ബാന സ്വീകരണത്തിന് ഒരുങ്ങുന്നതിനിടെയാണു റിസ്റ്റിയുടെ മരണം. ആദ്യകുര്‍ബാന സ്വീ ക്ലാസില്‍ പോകുമ്പോള്‍ കഴിക്കാനുള്ള ലഘുഭക്ഷണവും പാലും വാങ്ങാനാണു റിസ്റ്റി കടയിലേക്കു പോയത്.
ആളില്ലാതിരുന്ന വഴിയില്‍ പിന്നില്‍ നിന്ന് ഓടിയെത്തിയാണു പ്രതി കുട്ടിയെ ആക്രമിച്ചത്. കുത്തേറ്റു നിലത്തു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസിയായ വീട്ടമ്മ ബഹളം വച്ചതോടെ റിസ്റ്റിയുടെ അമ്മയും സഹോദരനും ഓടിയെത്തി. കഴുത്തില്‍ തറച്ചിരുന്ന കത്തി അമ്മ ലിനിയാണ് ഊരിയെടുത്തത് . പിന്നാലെയെത്തിയ പിതാവ് ജോണ്‍ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി റിസ്റ്റിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാരാണ് പോലീസിലേല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha






















