Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഇനിയല്ലേ അങ്കം... ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പണിഷ്‌മെന്റ് സ്ഥാനക്കയറ്റവുമായി ശ്രീധരന്‍ പിള്ള മിസോറാമിലേക്ക്; കുമ്മനം രാജശേഖരന്‍ മിസോറാമിലേക്ക് പോയതു പോലെയുള്ള സമാനതകള്‍ ഏറെ; സംസ്ഥാന ബിജെപിയില്‍ വരാനിരിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്

26 OCTOBER 2019 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ പുനപ്രതിഷ്ഠിക്കാന്‍ പറ്റിയ ഇടമായി ഐസ്വാളിലെ രാജ്ഭവന്‍ മാറുകയാണ്. കഴിഞ്ഞവര്‍ഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറമിലേക്ക് കടത്തിയത്. പി എസ് ശ്രീധരന്‍പിള്ളയായിരുന്നു അന്ന് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി. വിജയപ്രതീക്ഷയില്‍ കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയ ശ്രീധരന്‍പിള്ള പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷനായി. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേന്ന് അദ്ദേഹത്തിനും കുമ്മനം പോയ വഴി കാട്ടിക്കൊടുക്കുകയാണ് ദേശീയനേതൃത്വം.

അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അരലക്ഷത്തിലേറെ വോട്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലായി ബിജെപിക്ക് നഷ്ടമായത്. ഇക്കാര്യം ദേശീയനേതൃത്വത്തോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പില്‍ നില്‍ക്കവേയാണ് വിചാരണയില്ലാതെ ശിക്ഷ വിധിച്ചത്. ബിജെപിയില്‍ സേവനം മതിയാക്കിക്കൊള്ളൂവെന്നാണ് കേന്ദ്രം നല്‍കുന്ന സന്ദേശം. എന്നാല്‍ ഇത് ശ്രീധരന്‍പിള്ള സന്തോഷത്തോടെ ഏറ്റെടുക്കുകയാണുണ്ടായത്.

ബിജെപി ദേശീയനേതൃത്വം ഏറെ പ്രതീക്ഷയോടെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. സംഘപരിവാര്‍ നേതാവായിരുന്ന കുമ്മനത്തിന് ബിജെപിയില്‍ അംഗത്വം നല്‍കി അധ്യക്ഷപദവിയില്‍ അവരോധിച്ചത് ആര്‍എസ്എസിന്റെ താല്‍പ്പര്യപ്രകാരമാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ട് ദേശീയതലത്തില്‍ പയറ്റിയ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, പരീക്ഷണം വിജയം കണ്ടില്ല.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ തലേന്നുതന്നെ മിസോറമിലേക്ക് നിയമിതനായ കുമ്മനം ഏതാനും വര്‍ഷംമാത്രം തുടര്‍ന്ന സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിത്വത്തിനായി കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. പിന്നീട് വട്ടിയൂര്‍ക്കാവിലും കുമ്മനത്തെ പരിഗണിച്ചെങ്കിലും സ്വന്തം പക്ഷക്കാര്‍തന്നെ വെട്ടി.

താന്‍ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന അതൃപ്തി പ്രകടിമാക്കുന്ന രീതിയിലാണ് സ്ഥാനലബ്ധിക്കുശേഷം ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തോട് സമാനമായ കാലാവസ്ഥയുള്ള മിസോറമിലെത്തിയാല്‍ എഴുത്തും വായനയും പുനരാരംഭിക്കാന്‍ കഴിയുമല്ലോ എന്ന ആശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സ്ഥാനചലനമാണോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിച്ചതുമില്ല. വലിയൊരു സമ്മാനവും അംഗീകാരവുമായി ശ്രീധരന്‍പിള്ളപോലും ഗവര്‍ണര്‍സ്ഥാനത്തെ കാണുന്നില്ല എന്ന് വാക്കുകളില്‍ വ്യക്തം. വലിയ സന്തോഷം പ്രകടിപ്പിക്കാറില്ല എന്നതിനൊപ്പം, സങ്കടവും തോന്നാറില്ല എന്നുകൂടി പറഞ്ഞുവച്ചാണ് മറ്റൊരു ബിജെപി അധ്യക്ഷന്‍കൂടി മിസോറമിലേക്ക് യാത്രപുറപ്പെടുന്നത്.

മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. നേരത്തെ 201114 കാലയളവില്‍ വക്കം പുരുഷോത്തമനും 201819ല്‍ കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണറായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ് ശ്രീധരന്‍ പിള്ള. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയ്ക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (14 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (19 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (33 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (35 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (51 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (53 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

Malayali Vartha Recommends